അറുത്തുമാറ്റാനാവാത്ത വേദനകള്‍
ഒരു സ്വത്തു തര്‍ക്കത്തില്‍ തെറ്റായ രീതിയില്‍ ഭാഗം ചേര്‍ന്ന ജമാഅത്ത് നേതൃത്വത്തെ ചോദ്യം ചെയ്തതിനാണ് അമ്മാര്‍ കീഴുപറമ്പിനെ ഒതുക്കിയത്. എസ്ഐഒ നേതാവും അമ്മാറിന്റെ മരുമകനുമായ ശിഹാബുദ്ദീന് ഇബ്നു ഹംസയെയാണ് ജമാഅത്ത് അതിന് നിയോഗിച്ചത്. പക്ഷേ, ശ്രമം പാളി. അമ്മാര്‍ രക്ഷപ്പെട്ടു. അവസാനം ശിഹാബ് എല്ലാ കഥകളും അമ്മാറിനോട് തുറന്നു പറഞ്ഞു. അദ്ദേഹം മാത്രമല്ല പ്രസ്ഥാനത്തിന്റെ ഉള്ളിലുള്ളവര്‍ പോലും അതില്‍ നടുങ്ങി.
പ്രസ്ഥാന വിവാഹങ്ങളുടെ കാര്‍മികത്വം വഹിക്കുന്ന ഐഎംബി(ഇസ്ലാമിക് മാര്യേജ് ബ്യൂറോ)യുടെ ഉത്തരവാദപ്പെട്ട ഒരാള്‍ വിവാഹത്തിനു പേരു രജിസ്റ്റര്‍ ചെയ്ത ഒരു ജിഐഒ കിടാത്തിയെ മറ്റാരും അറിയാതെ സ്വന്തം പേരിലാക്കി രജിസ്റ്റര്‍ ചെയ്യാനൊന്നു ശ്രമിച്ചു നോക്കി. 55 പിന്നിട്ട ഇദ്ദേഹത്തിന്റെ അപഹാസ്യശ്രമം കണ്ടുപിടിച്ചു റിപ്പോര്‍ട്ടു ചെയ്തു എന്ന തെറ്റു മാത്രമേ അമീന് ഹസന് എന്ന ഫറോക്ക് സ്വദേശിയായ ജമാഅത്ത് സ്ഥാപനത്തിലെ മുന്‍ റിസപ്ഷനിസ്റും എസ്ഐഒ പ്രവര്‍ത്തകനും ആയ വ്യക്തി ചെയ്തിട്ടുള്ളൂ. സ്ത്രീവിഷയത്തില്‍ ആശ്രിതവത്സലനും ആനന്ദമാര്‍ഗ്ഗിയും മാധ്യമം ലേഖകനുമായ ഒരു സാഹിത്യവല്ലഭനെ ഉപയോഗിച്ചാണ് ജമാഅത്ത് അമീനെ ഒതുക്കാന്‍ ശ്രമിച്ചത്. വീട്ടുകാരെ സ്വാധീനിച്ച് ആദ്യം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പിന്നെ സിമി പ്രവര്‍ത്തകനാണെന്ന് ആരോപണം ഉന്നയിപ്പിച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു.
അദ്ദേഹത്തിന്റെ വിവാഹം തകര്‍ക്കാന്‍ ശ്രമിച്ചു. യഹ്യ മാവൂര്‍ എന്ന ഐ.പി.എച്ച് പ്രൂഫ് റീഡര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ തൊഴില്‍ പീഡനത്തിനെതിരെ ലേബര്‍ കോര്‍ട്ടില്‍ കേസ് കൊടുത്ത് വിജയിച്ച് നഷ്ടപരിഹാരം വാങ്ങിയ ആളാണ്; അദ്ദേഹത്തെ ഇന്നുവരെയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. പി. മാഹീന് എന്ന തിരുവനന്തപുരം സ്വദേശിയായ മുന്‍ എസ്.ഐ.ഒ. നേതാവും മാധ്യമത്തെ കേസു കൊണ്ട് നേരിട്ട് വിജയിച്ചയാളാണ്. അനന്തപുരിയിലെ പ്രസ്ഥാനമേലാളന്‍മാരുടെ മാഹിനോടുള്ള കലി ഇന്നും അടങ്ങിയിട്ടില്ല. രണ്ടുപേരെയും നേരിടാന്‍ പലരെയും ഉപയോഗിച്ചിട്ടുണ്ട്.
പട്ടാമ്പിക്കടുത്ത് കരിങ്ങനാട് പ്രദേശത്ത് ജമാഅത്ത് കെട്ടിപ്പടുക്കുന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്ന കെ.പി.സി. അബ്ദുല്‍ ഖാദിര്‍ എന്ന മഹദ്വ്യക്തിക്ക് മരണംവരെ സ്വസ്ഥത കൊടുത്തില്ല. കെപിസി മരണപ്പെട്ടിട്ട് വര്‍ഷം ഒന്നേയായുള്ളൂ. കെപിസിയുടെ തൊട്ടുവീട്ടുകാരനാണ് പ്രസ്ഥാനത്തിന് വേണ്ടി കളി നടത്തുന്നത്. അദ്ദേഹത്തിന്റെ, പ്രസ്ഥാനപ്രവര്‍ത്തകര്‍ തന്നെയായ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും ഇതുവരെയും ഈ വിഷയത്തില്‍ സ്വാസ്ഥ്യം നല്കാന് ജമാഅത്ത് തയാറായിട്ടില്ല.
കൊപ്പം സ്വദേശിയും മുന്‍ ഏരിയാ ഓര്‍ഗനൈസറും ആയിരുന്ന അബ്ദുല്ല മാസ്ററെ ജമാഅത്ത് കടന്നാക്രമിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ മകന് യാസിറിനെ കാരണം കൂടാതെ ഗള്‍ഫ് മാധ്യമത്തില്‍ നിന്ന് പിരിച്ചു വിട്ടതിനോട് സാമാന്യമായ അര്‍ത്ഥത്തില്‍ പ്രതികരിച്ചു എന്നത് മാത്രമാണ്.
ജമാഅത്തിന്റെ ഇടുങ്ങിയ പ്രാസ്ഥാനികവീക്ഷണത്തിന്റെ അപ്പുറം പോയി വിശാലമായ സാമൂഹ്യസമ്പര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും ഈ വിശാലവീക്ഷണത്തിന്റെ പേരില്‍ എല്ലാവര്ക്കും തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് തുറന്നു കൊടുക്കുകയും ചെയ്തു എന്നതാണ് ആദ്യകാല ജമാഅത്ത് അഖിലേന്ത്യാ നേതാവും നിരവധി സ്ഥാപനങ്ങളുടെ നിര്‍മാതാവും കൂടിയായിരുന്ന എന്‍.എം. ശരീഫ് മൌലവിയെ മരണം വരെ ജമാഅത്ത് തീണ്ടാപ്പാടകലെ നിര്‍ത്താന്‍ കാരണം.
കരുവാരക്കുണ്ടു സ്വദേശി പാലക്കായി നാണിപ്പഹാജിയെയും മക്കളെയും അദ്ദേഹത്തിന്റെ മരണം വരെ അകറ്റി നിര്‍ത്തിയതിലും വളരെ നിസ്സാരമായ കാരണങ്ങളേയുണ്ടായിരുന്നുള്ളൂ.
പെരിന്തല്‍മണ്ണ മസ്ജിദുല്‍ഹുദയില്‍ 25 വര്‍ഷക്കാലം ഖതീബും മദീനാ യൂനിവേഴ്സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതനും പെരിന്തല്‍മണ്ണ നഗരത്തില്‍ ജമാഅത്തിന് ആശയപരമായ വിലാസം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയുമായ ശാന്തപുരത്തെ എം ടി അബൂബക്കര്‍ മൌലവിയെന്ന സമുന്നത വ്യക്തിത്വത്തെ അവഹേളിക്കാന്‍ പെരിന്തല്‍മണ്ണ ഹല്‍ഖ പരിശ്രമിച്ചപ്പോള്‍ ചരടുവലികളെല്ലാം എസ്ഐഒ നേതാവായ എ ടി ശറഫുദ്ദീന്റെ വകയായിരുന്നു. എം ടിയുടെ ഖതീബ് സ്ഥാനമായിരുന്നു അയാളുടെ ഉദ്ദേശ്യം. എം ടി അബൂബക്കര്‍ മൌലവി സമര്‍ത്ഥമായി അതിനെ നേരിട്ടു. അദ്ദേഹത്തിന് ചില വിവരങ്ങള്‍ കൈമാറിയത് ഞാനായിരുന്നു എന്നതു കൂടിയാണ് ജമാഅത്ത് എന്നെ ശാരീരികമായി നേരിട്ടതിന്റെ മറ്റൊരു കാരണം. അവസാനം ശറഫുദ്ദീന്‍ എം ടി തന്നെ ചെയര്‍മാനായ ഹമദ് ഐടിസിയുടെ ഉന്നതമായ ഒരു സ്ഥാനം വാഗ്ദാനം ചെയ്തതോടെ അവന് ഒതുങ്ങി. എം ടി അബൂബക്കര്‍ മൌലവിയെ നേരിടാനുള്ള തെരുവുദ്യമം അതോടെ എല്ലാവരും ഉപേക്ഷിക്കുകയും ചെയ്തു.
2001-ല്‍ ജമാഅത്തിനെ കയ്യൊഴിഞ്ഞ മുന്‍ എസ്.ഐ.ഒ. പ്രസിഡണ്ട് ഫൈസ് ബാബുവിനെയും അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ട സംസ്ഥാന-അഖിലേന്ത്യാ കൂടിയാലോചനാ സമിതിയംഗങ്ങളെയും കുറിച്ച് വായില്‍കൊള്ളാത്ത പ്രചാരണങ്ങളാണ് ജമാഅത്ത് നടത്തിയത്. ശിയാ വിശ്വാസികള്‍, സിമി പ്രവര്‍ത്തകര്‍, മാനസികരോഗികള്‍ എന്നിങ്ങനെ പോകുന്നു ആ പ്രചാരണങ്ങള്‍. ജമാഅത്തിന്റെ ആശയപാപ്പരത്തത്തെയും പ്രായോഗികസമീപനങ്ങളിലെ ദുരന്തങ്ങളെയും കണ്ട് വിമര്‍ശനം ചൊരിഞ്ഞ ഞങ്ങളുടെ കൂടെ ഇപ്പോള്‍ സോളിഡാരിറ്റി നേതൃത്വത്തിലുള്ള സി ദാവൂദും ഉണ്ടായിരുന്നു. ജമാഅത്ത് അമിതമായി ജനാധിപത്യത്തെ ഉള്‍കൊള്ളുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പക്ഷേ നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ദാവൂദ് കരണം മറിയുകയും ജമാഅത്ത് നീട്ടിക്കൊടുത്ത സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
ഹീനമായ പ്രചാരണങ്ങള്‍ സഹിക്കവയ്യാഞ്ഞ് എസ്ഐഒ—വിന്റെ തൊട്ടടുത്ത കാലയളവിലെ പ്രസിഡണ്ട് നജീബ് കുറ്റ്യാടി അഖിലേന്ത്യാ നേതൃത്വത്തിന് പരാതി കൊടുക്കുകയുണ്ടായി. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ അവരോട് ഒരു കാരണവശാലും ബന്ധപ്പെടരുതെന്നും അവര്‍ പങ്കെടുക്കുന്ന യാതൊരുവിധത്തിലുള്ള പരിപാടികളിലും പങ്കെടുക്കരുതെന്നും കാണിച്ച് പുറത്തിറക്കിയ സര്‍ക്കുലറിന്റെ കോപ്പി വച്ചാണ് നജീബ് പരാതികൊടുത്തത്. എല്ലാ മനുഷ്യരോടും മാനുഷികമായ പരിഗണനകള്‍ വച്ചുകൊണ്ട് പെരുമാറാന്‍ പഠിപ്പിക്കുന്ന, മുസ്ലിംകള് ഏതു വിഭാഗമായാലും സഹോദരന്മാരാണെന്ന ഇസ്ലാമിക തിരിച്ചറിവിനെ ചോദ്യം ചെയ്യുന്ന ജമാഅത്ത് സംസ്ഥാന നേതൃത്വത്തിന്റെ ഈദൃശ നടപടികളെക്കുറിച്ചുള്ള പരാതി മുഖവിലക്കെടുത്ത് ജമാഅത്തിന്റെ അഖിലേന്ത്യാ നേതൃത്വം ഞങ്ങളെ പാര്‍ട്ടി ചെലവില്‍ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി. അവര്‍ ഞങ്ങളോട് മാപ്പു പറഞ്ഞു.ജമാഅത്ത് സംസ്ഥാന നേതൃത്വത്തെ ശാസിക്കുകയും ചെയ്തു. അഖിലേന്ത്യാ അമീര്‍ ഡോ. അബ്ദുല്‍ഹഖ് അന്‍സ്വാരിയായിരുന്നു അന്ന് ഞങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. 2003 അവസാനത്തിലായിരുന്നു ആ സംഭവം. ഇപ്പോഴും കേരളത്തില്‍ വന്നാല്‍ അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെടാറുണ്ട്.
മങ്കടയിലെ അഭയം ഹോമിയോ ക്ളിനിക്കിനെ ക്കുറിച്ചും ഡോ. റഷീദ് സാഹിബിനെക്കുറിച്ചും വ്യാജാരോപണങ്ങള്‍ ജമാഅത്ത് ഉന്നയിക്കാന്‍ കാരണം ജമാഅത്തിന്റെ പിടിത്തത്തില്‍ നിന്നു വിമുക്തമായി അല്പം സ്വാതന്ത്യ്രബോധത്തോടെ പ്രവര്‍ത്തിച്ചുവരുന്നു എന്നതാണ്. നന്നെ ചെറിയൊരു ഫീസ് മാത്രമാണ് ഇപ്പോഴും ക്ളിനിക്കില്‍ ഈടാക്കുന്നത്. അതിന്റെ പേരും ക്രഡിറ്റും ജമാഅത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ് വിഷയം.
ശാന്തപുരം ഹല്‍ഖയിലുണ്ടായിരുന്ന അഫ്സല് മാഷ് അല്പം വിശാലമായ ഒരുക്കങ്ങളോടെ മകളുടെ വിവാഹം നടത്തിയതിന് ജമാഅത്തിന്റെ വിലക്കിന് ഇരയായി. അതേസമയം തന്നെ പെരിന്തല്‍മണ്ണയിലെ ജമാഅത്ത് കാര്‍കുനുകളായ ഹോസ്പിറ്റല്‍ വ്യവസായ പ്രമുഖരും മറ്റും മക്കളുടെ വിവാഹം അതിലേറെ കെങ്കേമമായി ആര്‍ഭാടപൂര്‍വ്വം നടത്തി. എം ഐ അബ്ദുല്‍ അസീസിനെ പ്രസ്ഥാനപ്രവര്‍ത്തകര്‍ അന്നത് അറിയിച്ചിരുന്നു. അവരെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴേക്ക് ജമാഅത്തിന് മുട്ടുവിറച്ചു. നടപടിവേണ്ടെന്നു വച്ചു. ഈ ഇരട്ടത്താപ്പിനെ അവര്‍ എങ്ങനെ വ്യാഖ്യാനിക്കും? മുണ്ടൂരിലെ എസ്ഐഒ - സോളിഡാരിറ്റി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ച സിപിഎം പ്രവര്‍ത്തകരുടെ ഒളിത്താവളം ഈ ലേഖകന്‍ അവിചാരിതമായി കണ്ടെത്തുകയും ആ വിവരം പാലക്കാട് ജില്ലാ സോളിഡാരിറ്റി പ്രസിഡണ്ടിനെ അറിയിക്കുകയും ചെയ്തിട്ടും ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. കാരണം വെട്ടേറ്റ പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വേദനയെക്കാള്‍ അവര്‍ക്ക് അന്ന് പഥ്യം സി.പി.എം. നേതാക്കളെ പിണക്കാതിരിക്കുന്നതിലായിരുന്നു. പോലീസ് കേസ് വരുമ്പോള്‍ ചൂളിപ്പോകുന്ന ജമാഅത്തുകാരുടെ കഥകള്‍ വിശദീകരിക്കാന്‍ നല്ലത് എന്നെക്കാള്‍ ഹാശിം ഹാജിയുടെ രേഖകളാണ്.

I am shocked. What is this. May Allah forgive all these. Pray to Allah... It is the only solution.-
മറുപടിഇല്ലാതാക്കൂeddda ...
മറുപടിഇല്ലാതാക്കൂninaku engany manasilayi ethellam...
ne undayirunno eee paraipadiyilll.....
ullla narem subahanalla nchollikooday....