ഇസ്‌ലാമിക ശരീഅത്ത്; മതേതര തീവ്രവാദത്തിന്റെ ഇരിപ്പിടങ്ങള്‍
ഭൌതികത പ്രതിനിധീകരിക്കുന്ന മൂല്യരഹിതവും അധാര്‍മികവുമായ പ്രവണതകള്‍ക്കെതിരെ ആത്മീയകലാപം അഴിച്ചുവിടുന്ന ഇസ്്ലാമിക ശരീഅത്തിനെ ശാസ്ത്രീയമായും സൈദ്ധാന്തികമായും മലര്‍ത്തിയടിക്കുക എന്ന മെറ്റീരിയല്‍ മെത്തഡോളജിക്ക് ഇപ്പോള്‍ ഏറെ കടുപ്പം കൈവന്നിട്ടുണ്ട്. ലോകമൊട്ടാകെ ഭൌതികവാദ പ്രത്യയശാസ്ത്രകാരന്മാരും കമ്പോള സംസ്കൃതിയും ഇസ്്ലാമിനെ തകര്‍ക്കുകയെന്ന ഒരൊറ്റ അജണ്ടയില്‍ കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ടാണ് ഇസ്്ലാം വിരുദ്ധ വിശകലനങ്ങള്‍ക്ക്, അവയെത്ര ദുര്‍ബലമായിരുന്നാല്‍ പോലും മാധ്യമ മുഖ്യധാരയില്‍ വലിയ റെയ്ഞ്ചു കിട്ടുന്നത്.
മതങ്ങള്‍ തിന്മയുടെ വേരും വിദ്വേഷത്തിന്റെ തത്വചിന്തയുമാണെന്ന് ഇവിടത്തെ അള്‍ട്രാ സെക്യുലര്‍ എഴുത്തുകാര്‍ എഴുതിത്തുടങ്ങിയിട്ട് കാലം കുറെയായിട്ടുണ്ട്. സംഹാരാത്മക രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആയുധമായ മതദര്‍ശനങ്ങളെ കുടഞ്ഞെറിയണമെന്നും പകരം ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന മതവിരുദ്ധദൈവനിഷേധ, ലിബറല്‍ ചിന്തകളില്‍ വിശ്വസിക്കണമെന്നും നിരന്തരമായി പ്രചരിപ്പിക്കുന്നവര്‍ക്ക് പറയാനുള്ളത് എന്നും ഒരേയൊരു വായ്ത്താരിയായിരുന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അത് നിരാകരിക്കാനാവുന്നില്ല. അന്തര്‍ദേശീയ വേദികള്‍ക്കു പോലും അക്കാര്യത്തില്‍ ഒരു വിരസതയും തോന്നുന്നുമില്ല. അത്രയ്ക്ക് അനിവാര്യമായിത്തീര്‍്ന്നിട്ടുണ്ട് ഇവരെ സംബന്ധിച്ചിടത്തോളം ഇസ്്ലാമിന്റെ ചരമം. അതിനാണ് 'കാടന്‍ ശരീഅത്ത്' എന്ന് മുദ്രയടിച്ച് ഇസ്്ലാമിനെ വെടിവച്ചു കൊല്ലുന്നത്.
അമേരിക്കയിലെ ഓക്്ലഹോമയില്‍ (സ്റ്റേറ്റ് ക്വസ്റ്റ്യന്‍ (S.Q) 755 എന്ന ഭരണഘടനാ ഭേദഗതി ബില്ലിലൂടെ ഇസ്്ലാമിക ശരീഅതിനെ ആസൂത്രിതമായി നീക്കം ചെയ്യാന്‍ ശ്രമിച്ച, കൌണ്‍സില്‍ വക്താവ് റക്സ് സങ്കണും ശരീഅത്തിനെ വിശേഷിപ്പിച്ചത് കാടന്‍ നിയമ സംഹിതയെന്നും ബോംബെന്നുമാണ്.
നീതി, നന്മ, സാമൂഹിക സുരക്ഷ, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങളാണ് ഇസ്്ലാമിക ശരീഅത്തിന്റെ ഉള്ളടക്കം എന്ന് തുറന്നെഴുതിയവരുടെ ആത്മബോധം തന്നെ ഇത്തരക്കാരുടെ പ്രചാരങ്ങളെ തകര്‍ക്കാന്‍ മാത്രം ശക്തമാണ്. ആ തുറന്നെഴുത്തുകളെ നാം അതിന്റെതായ അര്‍ഥത്തില്‍ പ്രകാശിപ്പിക്കാന്‍ തയാറാവണമെന്നു മാത്രം. ശരീഅത്തിലെ ഭരണപരമായ നിയമങ്ങളും ശിക്ഷാവിധികളുമെല്ലാം ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെയാണ് സംരക്ഷിക്കുന്നത് എന്ന് നിരവധി ചരിത്ര നിരീക്ഷകര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ക്രിസ്റ് വില്‍സണിന്റെ Indroducing Islam,ബിഷപ് കാര്‍പ്െന്റിന്റെ The Permanent Element in Relegion " സര്‍ തോമസ് ആര്‍നോള്‍ഡിന്റെ The Preaching of Islam' എഡ്വാര്‍ഡ് ഗിബ്ബണിന്റെ The History of the Dicline one the Roman Empire തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതു മാത്രം. ഭൌതിക ദര്‍ശനങ്ങളിലാണ് സകല സാമൂഹിക തി•കളുടെയും ദാര്‍ശനിക പശ്ചാതലങ്ങള്‍ കിടക്കുന്നത് എന്ന് നിരവധി ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. തിമോത്തി The Case against Darwinism, അലന്‍ ഹണ്ടറിന്റെ The Ethics of Darwinism challenges of the science, പി ബ്രന്‍ഡിന്റെ Charles Darwin, A Man of England Curiosity എന്നീ കൃതികള്‍ ഉദാഹരണം. ഭൌതിക—ചിന്തകരുടെ അടുക്കളയില്‍ തന്നെയാണ്് പച്ച മനുഷ്യരുടെ മാംസം വേവുന്നതെന്ന് ചരിത്രം പച്ചക്ക് പറയുന്നത് മണ്ണിട്ട് മറവു ചെയ്യാവുന്ന അത്രയും കൊച്ചല്ല എന്നോര്‍ക്കുക. രക്തദാഹികളായ ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനും അന്‍വര്‍ ഹോജയും പോള്‍പോള്‍ടും ആ അടുക്കളയിലെ വയ്പ്പുകാരും വിളമ്പുകാരും തന്നെയാണ്. ഇസ്്ലാമിക ശരീഅത് സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുകയും കുറ്റവാളികളെ യാതൊരു ദയയുമില്ലാതെ കൊത്തിയരിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്ന കണ്ണീര്‍ കാണുമ്പോള്‍ തോന്നുക ഭൌതിക ദര്‍ശനങ്ങള്‍ പെണ്ണുങ്ങളെ കാണുന്നത് മാലാഖയും പുണ്യാത്മാവുമായിട്ടാണെന്നാണ്. യഥാര്‍ഥത്തില്‍ പുരുഷാധിപത്യം ഒരനിവാര്യതയാണെന്നും സ്ത്രീകള്‍ പുരുഷ•ാരെക്കാള്‍ തരംതാഴ്ന്ന വര്‍ഗമാണെന്നും പറഞ്ഞത് ഡാര്‍വിന്‍, ഫ്രോയ്ഡ്, ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍, കണ്‍ഫ്യൂഷന്‍സ് തുടങ്ങിയവരായിരുന്നു. ഡാര്‍വിന്റെ തന്നെ The Descent of Man (Page 401,503) The Autobiography of Darwin (Page 223),ആര്‍ റോസ്സറിന്റെ Biology and Feminism (Page 59), പി ബ്രന്‍ഡിന്റെ Darwin a man of England Curiosity (Page 247) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇതു തെളിയിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാംമതത്തില്‍ വിശ്വാസവും ലൈംഗികതയും ആത്മീയതയും മതചിഹ്നങ്ങളുമെല്ലാം സ്ത്രീക്കും പുരുഷനും തുല്യമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. (അല്‍ഹിജ്റ 29, അന്നിസാഅ് 1,124, അശ്ശൂറാ-11 അന്നഹ്്ല്‍ 72, അസ്സജദ-9, അല്‍ ബഖറ-30 തുടങ്ങിയ വചനങ്ങള്‍ നോക്കുക) വര്‍ഗ, വര്‍ണ, ഭാഷ, ലിംഗ വൈജാത്യങ്ങളെ ഇസ്്ലാമിക ശരീഅത്ത് രൂക്ഷമായി എതിര്‍ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് കേരളത്തിലെ സാംസ്കാരിക മച്ചുന•ാര്‍ കണ്ണതുറക്കാത്തത് അവരുടെ ആക്രിക്കട പൂട്ടിപ്പോവേണ്ടിവരും എന്നത് കൊണ്ടായിരിക്കുമോ ആവോ? ബഹുസ്വരത, മാനവികത, സഹിഷ്ണുത, നീതി, സമാധാനം, രാജ്യസുരക്ഷ, വിശ്വാസ സ്വാതന്ത്യ്രം, സാഹോദര്യം തുടങ്ങിയ ജനാധിപത്യ മതേതര മൂല്യങ്ങളെ ചരിത്രത്തില്‍ സുന്ദരമായി ആവിഷ്കരിച്ചതും പ്രയോഗിച്ചതും ഇസ്്ലാമിക ശരീഅത്തായിരുന്നെന്ന് എം എന്‍ റോയിയുടെ The Historical Role of Islam എന്ന ഒരൊറ്റ ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ ബോധ്യപ്പെടും. ഇസ്്ലാമിലെ ശിക്ഷാനിയമങ്ങളെല്ലാം തി•യെ വിപാടനം ചെയ്യാനും രാജ്യസുരക്ഷയും സാമൂഹിക നീതിയും ഉറപ്പുവരുത്താനുമാണെന്ന് സിയാവുദ്ദീന്‍ സര്‍ദാറും മെറില്‍ വൈന്‍ഡേവിഡും സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇതൊന്നും പൊതുസമൂഹത്തിന് അജ്ഞാതമായ സത്യങ്ങളല്ല. എന്നിട്ടുമെന്തുകൊണ്ടാണ് കണ്ണടച്ചിരുട്ടാക്കാന്‍ ചിലര്‍ ഒരുമ്പെടുന്നതെന്ന് പൊതു സമൂഹം തന്നെ ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ സഊദിയില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഇരുപതു വര്‍ഷം നീണ്ടുനിന്ന ഭരണകാലത്തിനിടക്ക് വെറും 16 മോഷണക്കുറ്റങ്ങള്‍ക്ക് മാത്രമേ ശിക്ഷ നടപ്പാക്കേണ്ടി വന്നിട്ടുള്ളൂ. യുഎന്‍ഒ യുടെ കണക്ക് പ്രകാരം കുറ്റവാളികളുടെ അനുപാതം സഊദിയില്‍ 10 ലക്ഷം പേര്‍ക്ക് 22 പേര്‍ ആണെങ്കില്‍ ഫ്രാന്‍സില്‍ 32,000വും ജര്‍മനിയില്‍ 42,000വും കാനഡയില്‍ 75,000വും ആണെന്നത് നിഗൂഢ സത്യങ്ങളൊന്നുമല്ല.
ലൈംഗികത, ലഹരി, ലഹള തുടങ്ങിയ ലിബറല്‍ കൂത്തരങ്ങുകളിലേക്കും രതിയുത്സവങ്ങളുടെ ഉടുപ്പും ഉളുപ്പില്ലാത്ത മാംസച്ചന്തയിലേക്കും സമൂഹത്തെ വലിച്ച് കൊണ്ടുപോകുന്ന ഭൌതികദര്‍ശനങ്ങളെ മതമായി വിശ്വസിച്ചു കൊണ്ടാണ് കമ്പോള മുതലാളിമാര്‍ ലോകത്തെ വിലക്കു വാങ്ങുന്നത്. ധാര്‍മികതയുടെയും സദാചാരത്തിന്റെയും സകല മൂല്യബോധങ്ങളെയും പിഴുതെറിയാന്‍ ആഹ്വാനം ചെയ്യുന്ന സോഷ്യല്‍ ഡാര്‍വിനിസത്തെ വേദസൂക്തികളായി നെഞ്ചേറ്റിക്കൊണ്ടാണ് അവര്‍ മതങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരെ വെടിയുതിര്‍ക്കുന്നത്. ഡേവിഡ് ബ്ളാകന്‍ ഹോണിന്റെ Fatherless American, Confronting our most social problem , ബര്‍ട്രാന്റ് റസ്സലിന്റെ 'വിവാഹവും സദാചാരവും' എന്നീ പുസ്തകങ്ങള്‍ വിളിച്ചുപറയുന്നത് ഭൌതിക ദര്‍ശനങ്ങളുട മൌലികപരാജയവും അത് വേദമായി സ്വീകരിച്ച രാഷ്ട്രങ്ങളുടെ ആന്തരിക തകര്‍ച്ചയുമാണ്. സ്വവര്‍ഗരതിക്കും, സ്വതന്ത്ര ലൈംഗികതക്കും വേണ്ടി അലമുറയിടുന്ന സാംസ്കാരിക കേരളത്തിലെ ചില അള്‍ട്രാ സെക്കുലര്‍ എഴുത്താശാന്‍മാരും ഇത്തരം നെറികെട്ട 'ഭൌതിക ദര്‍ശനങ്ങളെയാണ് പിന്തുടരുന്നത്. പ്രണയമോ റെഡ് സ്ട്രീറ്റോ എന്നതാണ് കേരളത്തിലെ ശരീഅത്ത് വിമര്‍ശകരുടെ ഏറ്റവും പുതിയ ആലോചനാ വിഷയമെന്നത് അവര്‍ ആര്‍ക്ക് വേണ്ടിയാണ് കുഴലൂതുന്നതെന്ന ചോദ്യത്തിന്റെ ലളിതമായ ഉത്തരങ്ങളിലേക്ക് നമ്മെ നയിക്കാതിരിക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ