2011 മാർച്ച് 20, ഞായറാഴ്‌ച

കളിയും വിനോദവും


കളിയും വിനോദവും
എന്നും മരിക്കാതെ ജീവിക്കണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നു. ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. മരണവക്ത്രത്തിലെത്തിനില്‍ക്കുന്ന പടുവൃദ്ധനും മൃത്യുവിനോട് മല്ലടിക്കുന്ന മാറാരോഗിയും മരണത്തില്‍ നിന്നുള്ള മോചനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ മരിക്കാതെ നിര്‍വാഹമില്ല. അതില്‍ നിന്നു ആര്‍ക്കും മോചനമില്ല.

നബിയേ പറയുക, ഏതൊരു മരണത്തില്‍ നിന്നു നിങ്ങള്‍ ഓടി അകലുന്നുവോ തീര്‍ച്ചയായും ആ മരണം നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. പിന്നീട് അദൃശ്യവും ദൃശ്യവുമായ സകലകാര്യങ്ങളും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്‍ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അവന്‍ നിങ്ങളെ വിവരമറിയിക്കും (വിശുദ്ധ ഖുര്‍ആന്‍ 62:8). ഒരാളെയും അവധി വന്നാല്‍ അല്ലാഹു പിന്തിരിപ്പിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 63:11). തന്റെ യൌവ്വനം എന്നെന്നും നിലനില്‍ക്കണമെന്ന് എല്ലാ യുവതീയുവാക്കളും ആഗ്രഹിക്കുന്നു. പക്ഷേ, ഈ വസന്തം എന്നും നിലനില്‍ക്കുകയില്ല. മരണം ആയുഷ്കാലത്തിനു അല്‍പ്പകാലം വഴിമാറികൊടുത്താല്‍ തന്നെ വാര്‍ദ്ധക്യത്തിലേക്കാണ് മനുഷ്യന്‍ നീങ്ങുന്നത്. തന്നെ ദുര്‍ബലനും നിഷ്ക്രിയനും പരാശ്രയനുമാക്കുന്ന വാര്‍ദ്ധക്യത്തിലേക്ക്; അറിവും വിവേകവും നഷ്ടപ്പെടുത്തി ശൈശവാവസ്ഥയിലേക്ക് തിരിച്ചു കൊണ്‍ടുപോകുന്ന വാര്‍ദ്ധക്യത്തിലേക്ക്. വല്ലവനും നാം ദീര്‍ഘായുസ് നല്‍കുന്നുവെങ്കില്‍ അവനെ നാം പ്രകൃതിയില്‍ തലതിരിച്ചുകൊണ്‍ടുവരുന്നു. എന്നിട്ടും അവര്‍ ചിന്തിക്കുന്നില്ലേ? (വിശുദ്ധ ഖുര്‍ആന്‍ 36:68). തന്റെ ഭവനവും സമ്പത്തും ജീവിതസൌകര്യങ്ങളും തന്റേതായി എന്നെന്നും നിലനില്‍ക്കണമെന്ന് മനുഷ്യന്‍ കൊതിക്കുന്നു. പക്ഷേ, ഈ മോഹം മിഥ്യാസ്വപ്നം മാത്രമാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. എത്രയെത്ര തോട്ടങ്ങളും അരുവികളും കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും ആഹ്ളാദപൂര്‍വ്വം അവര്‍ ആസ്വദിച്ചുകൊണ്‍ടിരുന്ന ജീവിത സൌഖ്യങ്ങളുമാണ് അവര്‍ വിട്ടേച്ച് പോയത്. അപ്രകാരം നാം ചെയ്തു. അതെല്ലാം മറ്റൊരു ജനവിഭാഗത്തിനും നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. അപ്പോള്‍ ആകാശഭൂമികള്‍ അവരുടെ പേരില്‍ കരഞ്ഞില്ല. അവര്‍ താമസം നല്‍കപ്പെടുന്നവരുമായിരുന്നില്ല (വിശുദ്ധ ഖുര്‍ആന്‍ 44:25?29). ജീവിതത്തില്‍ യാതൊരു ക്ളേശവും പ്രയാസവുമില്ലാതെ ജീവിക്കണമെന്നാണ് മനുഷ്യന്‍ മോഹിക്കുന്നത്. പക്ഷേ, ഇത് വ്യാമോഹം മാത്രമാണ്. ജന്‍മം തൊട്ട് മരണം വരെ ക്ളേശങ്ങള്‍, ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്‍ടേ മനുഷ്യന് ഭൂമുഖത്ത് ജീവിക്കാന്‍ കഴിയൂ. തീര്‍ച്ചയായും ക്ളേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് (വിശുദ്ധ ഖുര്‍ആന്‍ 90:4). ചുരുക്കത്തില്‍ പ്രകൃത്യാ നാം ആഗ്രഹിക്കുന്ന നിത്യ സൌഖ്യസൌഭാഗ്യങ്ങള്‍ക്കു പകരം കഷ്ടനഷ്ടങ്ങള്‍ക്കും ദുഃഖസാഹസങ്ങള്‍ക്കും നാം വിധേയരാവുന്നു. നബി(സ്വ) യുടെ ഒരു ഉപദേശം ഇവിടെ പ്രതിവിധിയാണ്. ഏഴു കാര്യങ്ങളെ സത്കര്‍മങ്ങള്‍ കൊണ്‍ട് നിങ്ങള്‍ അതിജയിക്കുക. എല്ലാം വിസ്മരിപ്പിക്കുന്ന ദാരിദ്യ്രം, മനുഷ്യനെ അതിക്രമിയാക്കുന്ന ഐശ്വര്യം, ശാരീരികശക്തി നശിപ്പിക്കുന്ന രോഗം, വിവേകം നഷ്ടപ്പെടുത്തുന്ന വാര്‍ദ്ധക്യം, കഥ കഴിക്കുന്ന മരണം, ദജ്ജാല്‍ (എന്ന പ്രവചിത ഭീകരന്‍), ? അതു പ്രതീക്ഷിക്കപ്പെടുന്നതില്‍ ഏറ്റവും മോശപ്പെട്ടതാണ് ലോകവസാനം, അതു ഏറ്റവും ഭയാനകവും അസഹ്യവുമാണ് ഈ ഏഴുകാര്യങ്ങളില്‍പ്പെട്ട ഏതെങ്കിലും ഒരു കാര്യമല്ലാതെ മറ്റു വല്ലതും നിങ്ങള്‍ക്കു പ്രതീക്ഷിക്കാനുണ്‍ടോ? (തുര്‍മുദി 2306). ഒടുവില്‍ പ്രതീക്ഷകള്‍ക്കതീതമായി ഒരുനാള്‍ നാം മരിക്കും. അപ്പോള്‍ നമ്മുടെ അഭിലാഷം സാക്ഷാത്ക്കരിക്കപ്പെടില്ലേ? നിത്യ സൌഭാഗ്യവും ശാശ്വത സൌഭാഗ്യവും കൈവരിക്കണമെന്ന ആഗ്രഹം സഫലമാകില്ലേ? അതു സഫലമാകും; സാക്ഷാത്കൃതമാകും. ഒട്ടും സംശയമില്ല എന്നാണ് ഇസ്ലാമിന്റെ മറുപടി. അതിനു അനന്തമായ യുഗവും രോഗ, വാര്‍ദ്ധക്യ, ദുഃഖ, ക്ളേശ, മരണാദികളില്ലാത്ത ജീവിതവും, ശാശ്വതവും എന്നാല്‍ നവ്യത നിലനില്‍ക്കുന്നതുമായ സര്‍വ്വസൌകര്യസുസജ്ജമായ സ്വര്‍ഗരാജ്യവും വേണം. അതാണ് അല്ലാഹു ഓഫര്‍ ചെയ്യുന്നത്. അങ്ങോട്ടുള്ള ഒരു കവാടം മാത്രമാണ് മരണം. ഏതൊരു വ്യക്തിയും മരണം ആസ്വദിക്കുന്നതാണ്. കര്‍മഫലങ്ങള്‍ ഖിയാമത്തു നാളില്‍ നിങ്ങള്‍ക്കു പൂര്‍ണമായി നല്‍കപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ ആര്‍, നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിച്ചു കഴിഞ്ഞു. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 3:185). ഈ മഹാവിജയം കൈവരിക്കാന്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും അവനെ സ്നേഹിക്കുകയും ചെയ്യണം. എന്താണ് നന്ദി? അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ അവനിഷ്ടമുള്ള കാര്യങ്ങളില്‍ ഉപയോഗിക്കുകയാണ് നന്ദി. അവ തീരെ ഉപയോഗപ്പെടുത്താതിരിക്കുകയോ അവനു അനിഷ്ടകരമായ കാര്യങ്ങളില്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് നന്ദികേടും (ഇഹ്യ: ഇമാം ഗസ്സാലി 4/93). അല്ലാഹുവോടുള്ള സ്നേഹ പ്രകടനം എങ്ങനെയാണ്? അടിമക്കു അല്ലാഹുവോടുള്ള സ്നേഹം, അവനെ അനുസരിക്കാനുള്ള തീരുമാനവും അവനു ഇഷ്ടകരമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിലുള്ള ബദ്ധശ്രദ്ധയുമാണ്. അല്ലാഹു തന്റെ ദാസനെ മാന്യനാക്കി തീര്‍ക്കുകയും അവന്റെ അനുസരണത്തിലായി അവനെ ഉപയോഗപ്പെടുത്തുകയും അനുസരണക്കേടുകളില്‍ നിന്നു അവനെ സംരക്ഷിക്കുകയും ചെയ്യുന്നത് അവനു തന്റെ ദാസനോടുള്ള സ്നേഹമാണ് (ബൈളാവി 1/120). അപ്പോള്‍ പരലോക വിജയമാണ് വിജയം. അവിടത്തെ നഷ്ടമാണ് നഷ്ടം. വിജയം കൈവരിക്കാന്‍ അല്ലാഹുവിനെ സ്നേഹിച്ചു അവന്റെ പ്രീതി സമ്പാദിക്കണം. അതിനു അവനോട് നന്ദി രേഖപ്പെടുത്തണം. അവന്റെ അനുഗ്രഹങ്ങള്‍ മുഴുവനും അവനിഷ്ടകരമായ കാര്യങ്ങളില്‍ ഉപയോഗിക്കുന്നതാണ് നന്ദി. നന്ദിയെയും നന്ദികേടിനെയും ആശ്രയിച്ചാണ് വിജയവും പരാജയവും. സ്വര്‍ഗവും നരകവും. നന്ദിയുടെ അളവിനെ ആസ്പദിച്ചാണ് സ്ഥാനത്തിന്റെ ഉയര്‍ച്ചയും താഴ്ചയും. നന്ദി രേഖപ്പെടുത്താനുള്ള അവസരം നമ്മുടെ ജീവിതകാലമാണ്. അതു പരിമിതമാണ്. അതില്‍ ജീവസന്ധാരണം, ഉറക്കം, ഭോജനം, വിസര്‍ജനം, ആദിയായ അവശ്യകാര്യങ്ങള്‍ കഴിച്ചാല്‍ കിട്ടുന്ന കാലയളവ് അത്യധികം പരിമിതം തന്നെ. ഈ ഹ്രസ്വകാലയളവാണ് നമ്മുടെ മൂലധനം. അതിസൂക്ഷ്മതയോടെ, സുചിന്തിതമായ ആസൂത്രണത്തോടെ, അതു വിനിയോഗിച്ചില്ലെങ്കില്‍ ജീവിത വ്യാപാരം നഷ്ടത്തില്‍ കലാശിക്കും. നികത്താന്‍ കഴിയാത്ത നഷ്ടം. പല ഭൌതിക സൌകര്യങ്ങളും നഷ്ടപ്പെട്ടാല്‍ അതു വീണ്‍ടെടുക്കാന്‍ കഴിയും. ആയുഷ്കാലത്തില്‍ ഒരു നിമിഷം പോലും നീട്ടികൊടുക്കാന്‍ ലോകത്ത് ഒരു ശാസ്ത്രജ്ഞനും കഴിയില്ല. വേര്‍പ്പെടുന്ന ആത്മാവിനെ തിരിച്ചുകൊണ്‍ടുവരാന്‍ ഒരു ശക്തിക്കും കഴിയില്ല. നാം നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെപ്പോലെയുള്ളവരെ പകരം കൊണ്‍ടുവരുകയും നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ വീണ്‍ടും സൃഷ്ടിച്ചുണ്‍ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍ നാം ഒരിക്കലും അതിജയിക്കപ്പെടുകയില്ല (വിശുദ്ധ ഖുര്‍ആന്‍ 55: 6061). ആത്മാവ് കണ്ഠനാളത്തിലെത്തുമ്പോള്‍ എന്തുകൊണ്‍ട് നിങ്ങള്‍ക്കത് പിടിച്ചുനിര്‍ത്താന്‍ കഴിയില്ല, നിങ്ങള്‍ തദവസരം നോക്കിക്കൊണ്ടിരിക്കെ? നാമാണ് അവനോട് നിങ്ങളെക്കാള്‍ അടുത്തവന്‍. പക്ഷേ, നിങ്ങള്‍ കാണുന്നില്ല. എന്നാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നിയമത്തിനു വിധേയരല്ലെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്‍ട് ആ ജീവന്‍ തിരിച്ചെടുക്കാന്‍ കഴിയുന്നില്ല; നിങ്ങള്‍ സത്യവാദികളെങ്കില്‍ (വിശുദ്ധ ഖുര്‍ആന്‍ 56:8387). അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത അവിവേകികള്‍ക്കു ജീവിതനിമിഷങ്ങളുടെ വില അറിയുകയില്ല. ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്. പാരത്രിക ലോകമാണ് അല്ലാഹുവെ ഭയക്കുന്നവര്‍ക്കു ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിക്കുന്നില്ലയോ? (വിശുദ്ധ ഖുര്‍ആന്‍ 6:32). അവിശ്വാസികളുടെയും വിശ്വാസികളെന്ന് നടിക്കുന്ന കപടന്‍മാരുടെയും ജീവിതം അനാവശ്യകാര്യങ്ങള്‍ക്കുപയോഗിക്കുന്നതുകൊണ്‍ട് നിഷ്ഫലമാകുന്നു. സത്യവിശ്വാസിയാകട്ടെ അവന്റെ ജീവിതം സദ്കര്‍മങ്ങളില്‍ നിരതമാക്കുന്നതുകൊണ്‍ട് അതു സഫലമാകുന്നു. ഇതാണ് പ്രസ്തുത ഖുര്‍ആന്‍ വാക്യത്തിന്റെ സാരം (റാസി 12/200). ജീവിതത്തിനു ശരിയായ ലക്ഷ്യവും അര്‍ഥവുമുള്ളവനാണു മുസ്ലിം. ദിശാബോധമില്ലാത്ത അവിശ്വാസികളോ അവരെ അന്ധമായി അനുകരിക്കുന്ന കപടവിശ്വാസികളോ വ്യാപൃതരാകുന്ന വിനോദങ്ങളില്‍ വിവേചന ബോധമില്ലാതെ പങ്കുകൊള്ളാന്‍ സത്യവിശ്വാസിക്കു കഴിയില്ല. അവിവേകികള്‍ക്കു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ ജീവിതം തന്നെ വിനോദമാണ്. കളിച്ചും കളിപ്പിച്ചും അതു കണ്‍ടാസ്വദിച്ചും അവര്‍ ജീവിതം കഴിക്കുന്നു. അതിനപ്പുറം ഒരര്‍ഥവും ജീവിതത്തിനവര്‍ കല്‍പിച്ചിട്ടില്ല. വിനോദലഹരിയില്‍ അവരുറങ്ങുന്നു. അതില്‍ തന്നെ ഉണരുന്നു. പത്ര, വാരിക, പാക്ഷിക, മാസികാദി ആനുകാലികത്താളുകള്‍ വിനോദത്തില്‍ കുളിച്ചു നില്‍ക്കുന്നു. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ കളിയാണ്, അതു തന്നെയാണ്, അതു മാത്രമാണ് ജീവിതമെന്നു മാലോകരെ ബോധ്യപ്പെടുത്തുന്നു. ക്ളബ്ബുകളും കലാസാംസ്കാരിക സംഘടനകളും അതിനായി യത്നവും രത്നവും വിതറുന്നു. സംസ്ഥാന ദേശീയ ഗവണ്‍മെന്റുകളും പ്രചോദനത്തിന്റെ പേമാരി വര്‍ഷിപ്പിക്കുന്നു. വിനോദം, സര്‍വ്വത്ര വിനോദം! ലോകം വിനോദമയം!! മനുഷ്യനെ കാര്യബോധത്തിലേക്കും ഗവേഷണ ചിന്തയിലേക്കും സദാചാരത്തിലേക്കും സാംസ്കാരികമഹിമയിലേക്കും നയിക്കുന്ന കാര്യക്ഷമവും ആരോഗ്യകരവുമായ രംഗങ്ങളിലല്ല ഇന്ന് ഏറിയകൂറും മത്സരങ്ങള്‍ നടക്കുന്നത്. ഗിന്നസ്ബുക്ക് പരിശോധിച്ചാല്‍ അതില്‍ അധികപേരും വിനോദകലകളിലെയും അനാവശ്യ കോമാളിത്തരങ്ങളിലെയും ചാമ്പ്യന്‍മാരാണെന്നു കാണാം. അതുകൊണ്ടുതന്നെ കുട്ടികളും യുവാക്കളും പേരിനും പ്രശസ്തിക്കും ചാമ്പ്യന്‍ഷിപ്പിനുമായി അര്‍ഥശൂന്യമായ, ബുദ്ധിഹീനമായ കാര്യങ്ങളില്‍ മത്സരങ്ങളും അതിനായുള്ള പരിശീലനങ്ങളും നടത്തി ജീവിതം നശിപ്പിക്കുന്നു. ഓട്ടം, ചാട്ടം, നൃത്തം, നീന്തല്‍, ഗുസ്തി, കമ്പവലി, സൈക്കിള്‍ റൈസിങ്, വിവിധയിനം പന്തുകളികള്‍, സംഗീതം, അക്ഷരശ്ളോകം, ചെസ്, പകിടകളി, കാരംസ് മാത്രമല്ല, തുപ്പുക, നഖം നീട്ടുക, കേശം വളര്‍ത്തുക, മീശവെക്കുക, കേയ്ക്കു നിര്‍മിക്കുക, പുട്ടു നിര്‍മിക്കുക, ആദിയായ കാര്യങ്ങളിലും മത്സരം നടക്കുന്നു. തീറ്റ മത്സരം, സൌന്ദര്യ മത്സരം, പുകവലി മത്സരം എന്നിവക്കു പുറമെ ജീവികളെ ഉപയോഗിച്ചു കാളപൂട്ട്, കാളപ്പോര്, കോഴിപ്പോര്, പ്രാവുകളി, സര്‍പ്പയജ്ഞം ആദിയായ മത്സരങ്ങളും നടക്കുന്നു. യന്ത്രോഞ്ഞാല്‍, സര്‍ക്കസ്, മരണക്കിണര്‍, സൈക്കിള്‍യജ്ഞം, ഒപ്പന, നാടകം, കോല്‍ക്കളി, കളരിപ്പയറ്റ്, മിമിക്രി, വള്ളംകളി, ആദിയായ വിനോദങ്ങള്‍ പ്രസിദ്ധങ്ങളാണ്. എല്ലാ വിനോദങ്ങളും അനുവദനീയമാണെന്നോ എല്ലാം നിഷിദ്ധങ്ങളാണെന്നോ നിരുപാധികം പറയാവതല്ല. കലകളിലും കായിക വിനോദങ്ങളിലും ഹറാമായവയും അനുവദനീയമായവയുമുണ്‍ട്. ചുരുക്കം ചിലത് പ്രോത്സാഹനമര്‍ഹിക്കുന്നവയാണ്. പലതും നിരുത്സാഹപ്പെടുത്തേണ്‍ട കറാഹത്തുകളാണ്. മറ്റു ചില കളികള്‍ ഹറാമിന്റെ ഇനത്തില്‍ പെട്ടവയുമാണ്. മനുഷ്യന്റെ ഇഹപരക്ഷേമമറിയുന്നവന്‍ അല്ലാഹുവാണ്. മനുഷ്യന്റെ ക്ഷേമത്തിനുവേണ്‍ടി അവന്‍ അവതരിപ്പിച്ച നിയമവ്യവസ്ഥിതിയാണ് മതം. സ്വേഛക്കു അനുകൂലമോ പ്രതികൂലമോ എന്നു നോക്കാതെ അവ നിരുപാധികം അംഗീകരിക്കേണ്‍ടത് വിശ്വാസിയുടെ കടമയാണ്. തന്റെ ഇംഗിതത്തിനു അനുകൂലമായതുമാത്രം അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നവന്‍ വിശ്വാസിയല്ല. ബാഹ്യത്തില്‍ അവന്‍ വിശ്വാസിയാണെന്ന വകാശപ്പെടുന്നു വെങ്കിലും അവന്‍ കപടനാണ്.

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, സത്യവിശ്വാസിക്കോ, സത്യവിശ്വാസിനിക്കോ സ്വകാര്യത്തെ സംബന്ധിച്ചു സ്വതന്ത്രമായ അഭിപ്രായം ഉണ്‍ടായിരിക്കാന്‍ പാടില്ല. വല്ലവനും അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുകഴിഞ്ഞു (വിശുദ്ധ ഖുര്‍ആന്‍ 33:36).
for more articles go thru the link
www.muslimpath.com/vinodum


 

 


 


 



2011 മാർച്ച് 9, ബുധനാഴ്‌ച

ഇസ്‌ലാമിക ശരീഅത്ത്; മതേതര തീവ്രവാദത്തിന്റെ ഇരിപ്പിടങ്ങള്‍

shareeat.jpg

ഭൌതികത പ്രതിനിധീകരിക്കുന്ന മൂല്യരഹിതവും അധാര്‍മികവുമായ പ്രവണതകള്‍ക്കെതിരെ ആത്മീയകലാപം അഴിച്ചുവിടുന്ന ഇസ്്ലാമിക ശരീഅത്തിനെ ശാസ്ത്രീയമായും സൈദ്ധാന്തികമായും മലര്‍ത്തിയടിക്കുക എന്ന മെറ്റീരിയല്‍ മെത്തഡോളജിക്ക് ഇപ്പോള്‍ ഏറെ കടുപ്പം കൈവന്നിട്ടുണ്ട്. ലോകമൊട്ടാകെ ഭൌതികവാദ പ്രത്യയശാസ്ത്രകാരന്മാരും കമ്പോള സംസ്കൃതിയും ഇസ്്ലാമിനെ തകര്‍ക്കുകയെന്ന ഒരൊറ്റ അജണ്ടയില്‍ കൈകോര്‍ത്തിരിക്കുകയാണ്. അതുകൊണ്ടാണ് ഇസ്്ലാം വിരുദ്ധ വിശകലനങ്ങള്‍ക്ക്, അവയെത്ര ദുര്‍ബലമായിരുന്നാല്‍ പോലും മാധ്യമ മുഖ്യധാരയില്‍ വലിയ റെയ്ഞ്ചു കിട്ടുന്നത്.

മതങ്ങള്‍ തിന്മയുടെ വേരും വിദ്വേഷത്തിന്റെ തത്വചിന്തയുമാണെന്ന് ഇവിടത്തെ അള്‍ട്രാ സെക്യുലര്‍ എഴുത്തുകാര്‍ എഴുതിത്തുടങ്ങിയിട്ട് കാലം കുറെയായിട്ടുണ്ട്. സംഹാരാത്മക രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആയുധമായ മതദര്‍ശനങ്ങളെ കുടഞ്ഞെറിയണമെന്നും പകരം ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന മതവിരുദ്ധദൈവനിഷേധ, ലിബറല്‍ ചിന്തകളില്‍ വിശ്വസിക്കണമെന്നും നിരന്തരമായി പ്രചരിപ്പിക്കുന്നവര്‍ക്ക് പറയാനുള്ളത് എന്നും ഒരേയൊരു വായ്ത്താരിയായിരുന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അത് നിരാകരിക്കാനാവുന്നില്ല. അന്തര്‍ദേശീയ വേദികള്‍ക്കു പോലും അക്കാര്യത്തില്‍ ഒരു വിരസതയും തോന്നുന്നുമില്ല. അത്രയ്ക്ക് അനിവാര്യമായിത്തീര്‍്ന്നിട്ടുണ്ട് ഇവരെ സംബന്ധിച്ചിടത്തോളം ഇസ്്ലാമിന്റെ ചരമം. അതിനാണ് 'കാടന്‍ ശരീഅത്ത്' എന്ന് മുദ്രയടിച്ച് ഇസ്്ലാമിനെ വെടിവച്ചു കൊല്ലുന്നത്.
 

അമേരിക്കയിലെ ഓക്്ലഹോമയില്‍ (സ്റ്റേറ്റ് ക്വസ്റ്റ്യന്‍ (S.Q) 755 എന്ന ഭരണഘടനാ ഭേദഗതി ബില്ലിലൂടെ ഇസ്്ലാമിക ശരീഅതിനെ ആസൂത്രിതമായി നീക്കം ചെയ്യാന്‍ ശ്രമിച്ച, കൌണ്‍സില്‍ വക്താവ് റക്സ് സങ്കണും ശരീഅത്തിനെ വിശേഷിപ്പിച്ചത് കാടന്‍ നിയമ സംഹിതയെന്നും ബോംബെന്നുമാണ്.


നീതി, ന
ന്മ, സാമൂഹിക സുരക്ഷ, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങളാണ് ഇസ്്ലാമിക ശരീഅത്തിന്റെ ഉള്ളടക്കം എന്ന് തുറന്നെഴുതിയവരുടെ ആത്മബോധം തന്നെ ഇത്തരക്കാരുടെ പ്രചാരങ്ങളെ തകര്‍ക്കാന്‍ മാത്രം ശക്തമാണ്. ആ തുറന്നെഴുത്തുകളെ നാം അതിന്റെതായ അര്‍ഥത്തില്‍ പ്രകാശിപ്പിക്കാന്‍ തയാറാവണമെന്നു മാത്രം. ശരീഅത്തിലെ ഭരണപരമായ നിയമങ്ങളും ശിക്ഷാവിധികളുമെല്ലാം ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെയാണ് സംരക്ഷിക്കുന്നത് എന്ന് നിരവധി ചരിത്ര നിരീക്ഷകര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ക്രിസ്റ് വില്‍സണിന്റെ Indroducing Islam,ബിഷപ് കാര്‍പ്െന്റിന്റെ  The Permanent Element in Relegion " സര്‍ തോമസ് ആര്‍നോള്‍ഡിന്റെ The Preaching of Islam'  എഡ്വാര്‍ഡ് ഗിബ്ബണിന്റെ The History of the Dicline one the Roman Empire  തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതു മാത്രം. ഭൌതിക ദര്‍ശനങ്ങളിലാണ് സകല സാമൂഹിക തി•കളുടെയും ദാര്‍ശനിക പശ്ചാതലങ്ങള്‍ കിടക്കുന്നത് എന്ന് നിരവധി ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. തിമോത്തി The Case against Darwinism, അലന്‍ ഹണ്ടറിന്റെ The Ethics of Darwinism challenges of the science, പി ബ്രന്‍ഡിന്റെ Charles Darwin, A Man of England Curiosity  എന്നീ കൃതികള്‍ ഉദാഹരണം. ഭൌതിക—ചിന്തകരുടെ അടുക്കളയില്‍ തന്നെയാണ്് പച്ച മനുഷ്യരുടെ മാംസം വേവുന്നതെന്ന് ചരിത്രം പച്ചക്ക് പറയുന്നത് മണ്ണിട്ട് മറവു ചെയ്യാവുന്ന  അത്രയും കൊച്ചല്ല എന്നോര്‍ക്കുക. രക്തദാഹികളായ ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനും അന്‍വര്‍ ഹോജയും പോള്‍പോള്‍ടും ആ അടുക്കളയിലെ വയ്പ്പുകാരും വിളമ്പുകാരും തന്നെയാണ്. ഇസ്്ലാമിക ശരീഅത് സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുകയും കുറ്റവാളികളെ യാതൊരു ദയയുമില്ലാതെ കൊത്തിയരിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്ന കണ്ണീര്‍ കാണുമ്പോള്‍ തോന്നുക ഭൌതിക ദര്‍ശനങ്ങള്‍ പെണ്ണുങ്ങളെ കാണുന്നത് മാലാഖയും പുണ്യാത്മാവുമായിട്ടാണെന്നാണ്. യഥാര്‍ഥത്തില്‍ പുരുഷാധിപത്യം ഒരനിവാര്യതയാണെന്നും സ്ത്രീകള്‍ പുരുഷ•ാരെക്കാള്‍ തരംതാഴ്ന്ന വര്‍ഗമാണെന്നും പറഞ്ഞത് ഡാര്‍വിന്‍, ഫ്രോയ്ഡ്, ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍, കണ്‍ഫ്യൂഷന്‍സ് തുടങ്ങിയവരായിരുന്നു. ഡാര്‍വിന്റെ തന്നെ The Descent of Man (Page 401,503) The Autobiography of Darwin (Page 223),ആര്‍ റോസ്സറിന്റെ Biology and Feminism (Page 59), പി ബ്രന്‍ഡിന്റെ Darwin a man of England Curiosity (Page 247) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇതു തെളിയിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാംമതത്തില്‍ വിശ്വാസവും ലൈംഗികതയും ആത്മീയതയും മതചിഹ്നങ്ങളുമെല്ലാം സ്ത്രീക്കും പുരുഷനും തുല്യമാണെന്ന് ഖുര്‍ആന്‍  പ്രഖ്യാപിക്കുന്നുണ്ട്. (അല്‍ഹിജ്റ 29, അന്നിസാഅ് 1,124, അശ്ശൂറാ-11 അന്നഹ്്ല്‍ 72, അസ്സജദ-9, അല്‍ ബഖറ-30 തുടങ്ങിയ വചനങ്ങള്‍ നോക്കുക) വര്‍ഗ, വര്‍ണ, ഭാഷ, ലിംഗ വൈജാത്യങ്ങളെ ഇസ്്ലാമിക ശരീഅത്ത് രൂക്ഷമായി എതിര്‍ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക്  കേരളത്തിലെ സാംസ്കാരിക മച്ചുന•ാര്‍ കണ്ണതുറക്കാത്തത് അവരുടെ ആക്രിക്കട പൂട്ടിപ്പോവേണ്ടിവരും എന്നത് കൊണ്ടായിരിക്കുമോ ആവോ? ബഹുസ്വരത, മാനവികത, സഹിഷ്ണുത, നീതി, സമാധാനം, രാജ്യസുരക്ഷ, വിശ്വാസ സ്വാതന്ത്യ്രം, സാഹോദര്യം തുടങ്ങിയ ജനാധിപത്യ മതേതര മൂല്യങ്ങളെ ചരിത്രത്തില്‍ സുന്ദരമായി ആവിഷ്കരിച്ചതും പ്രയോഗിച്ചതും ഇസ്്ലാമിക ശരീഅത്തായിരുന്നെന്ന് എം എന്‍ റോയിയുടെ The Historical Role of Islam എന്ന ഒരൊറ്റ ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ ബോധ്യപ്പെടും. ഇസ്്ലാമിലെ ശിക്ഷാനിയമങ്ങളെല്ലാം തി•യെ വിപാടനം ചെയ്യാനും രാജ്യസുരക്ഷയും സാമൂഹിക നീതിയും ഉറപ്പുവരുത്താനുമാണെന്ന് സിയാവുദ്ദീന്‍ സര്‍ദാറും മെറില്‍ വൈന്‍ഡേവിഡും സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇതൊന്നും പൊതുസമൂഹത്തിന് അജ്ഞാതമായ സത്യങ്ങളല്ല. എന്നിട്ടുമെന്തുകൊണ്ടാണ് കണ്ണടച്ചിരുട്ടാക്കാന്‍ ചിലര്‍ ഒരുമ്പെടുന്നതെന്ന് പൊതു സമൂഹം തന്നെ ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ സഊദിയില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഇരുപതു വര്‍ഷം നീണ്ടുനിന്ന ഭരണകാലത്തിനിടക്ക് വെറും 16 മോഷണക്കുറ്റങ്ങള്‍ക്ക് മാത്രമേ ശിക്ഷ നടപ്പാക്കേണ്ടി വന്നിട്ടുള്ളൂ. യുഎന്‍ഒ യുടെ കണക്ക് പ്രകാരം കുറ്റവാളികളുടെ അനുപാതം സഊദിയില്‍ 10 ലക്ഷം പേര്‍ക്ക് 22 പേര്‍ ആണെങ്കില്‍ ഫ്രാന്‍സില്‍ 32,000വും ജര്‍മനിയില്‍ 42,000വും കാനഡയില്‍ 75,000വും ആണെന്നത് നിഗൂഢ സത്യങ്ങളൊന്നുമല്ല.
ലൈംഗികത, ലഹരി, ലഹള തുടങ്ങിയ ലിബറല്‍ കൂത്തരങ്ങുകളിലേക്കും രതിയുത്സവങ്ങളുടെ ഉടുപ്പും ഉളുപ്പില്ലാത്ത മാംസച്ചന്തയിലേക്കും സമൂഹത്തെ വലിച്ച് കൊണ്ടുപോകുന്ന ഭൌതികദര്‍ശനങ്ങളെ മതമായി വിശ്വസിച്ചു കൊണ്ടാണ് കമ്പോള മുതലാളിമാര്‍ ലോകത്തെ വിലക്കു വാങ്ങുന്നത്. ധാര്‍മികതയുടെയും സദാചാരത്തിന്റെയും സകല മൂല്യബോധങ്ങളെയും പിഴുതെറിയാന്‍ ആഹ്വാനം ചെയ്യുന്ന സോഷ്യല്‍ ഡാര്‍വിനിസത്തെ വേദസൂക്തികളായി നെഞ്ചേറ്റിക്കൊണ്ടാണ് അവര്‍ മതങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരെ വെടിയുതിര്‍ക്കുന്നത്. ഡേവിഡ് ബ്ളാകന്‍ ഹോണിന്റെ 
Fatherless American, Confronting our most social problem ,  ബര്‍ട്രാന്റ് റസ്സലിന്റെ 'വിവാഹവും സദാചാരവും' എന്നീ പുസ്തകങ്ങള്‍ വിളിച്ചുപറയുന്നത് ഭൌതിക ദര്‍ശനങ്ങളുട മൌലികപരാജയവും അത് വേദമായി സ്വീകരിച്ച രാഷ്ട്രങ്ങളുടെ ആന്തരിക തകര്‍ച്ചയുമാണ്. സ്വവര്‍ഗരതിക്കും, സ്വതന്ത്ര ലൈംഗികതക്കും വേണ്ടി അലമുറയിടുന്ന സാംസ്കാരിക കേരളത്തിലെ ചില അള്‍ട്രാ സെക്കുലര്‍ എഴുത്താശാന്‍മാരും ഇത്തരം നെറികെട്ട 'ഭൌതിക ദര്‍ശനങ്ങളെയാണ് പിന്തുടരുന്നത്. പ്രണയമോ റെഡ് സ്ട്രീറ്റോ എന്നതാണ് കേരളത്തിലെ ശരീഅത്ത് വിമര്‍ശകരുടെ ഏറ്റവും പുതിയ ആലോചനാ വിഷയമെന്നത് അവര്‍ ആര്‍ക്ക് വേണ്ടിയാണ് കുഴലൂതുന്നതെന്ന ചോദ്യത്തിന്റെ ലളിതമായ ഉത്തരങ്ങളിലേക്ക് നമ്മെ നയിക്കാതിരിക്കില്ല.

2011 മാർച്ച് 5, ശനിയാഴ്‌ച

അറുത്തുമാറ്റാനാവാത്ത വേദനകള്‍



അറുത്തുമാറ്റാനാവാത്ത വേദനകള്‍

jamaat.jpg

ഒരു സ്വത്തു തര്‍ക്കത്തില്‍ തെറ്റായ രീതിയില്‍ ഭാഗം ചേര്‍ന്ന ജമാഅത്ത് നേതൃത്വത്തെ ചോദ്യം ചെയ്തതിനാണ് അമ്മാര്‍ കീഴുപറമ്പിനെ ഒതുക്കിയത്. എസ്ഐഒ നേതാവും അമ്മാറിന്റെ മരുമകനുമായ ശിഹാബുദ്ദീന്‍ ഇബ്നു ഹംസയെയാണ് ജമാഅത്ത് അതിന് നിയോഗിച്ചത്. പക്ഷേ, ശ്രമം പാളി. അമ്മാര്‍ രക്ഷപ്പെട്ടു. അവസാനം ശിഹാബ് എല്ലാ കഥകളും അമ്മാറിനോട് തുറന്നു പറഞ്ഞു. അദ്ദേഹം മാത്രമല്ല പ്രസ്ഥാനത്തിന്റെ ഉള്ളിലുള്ളവര്‍ പോലും അതില്‍ നടുങ്ങി.
പ്രസ്ഥാന വിവാഹങ്ങളുടെ കാര്‍മികത്വം വഹിക്കുന്ന ഐഎംബി(ഇസ്ലാമിക് മാര്യേജ് ബ്യൂറോ)യുടെ ഉത്തരവാദപ്പെട്ട ഒരാള്‍ വിവാഹത്തിനു പേരു രജിസ്റ്റര്‍ ചെയ്ത ഒരു ജിഐഒ കിടാത്തിയെ മറ്റാരും അറിയാതെ സ്വന്തം പേരിലാക്കി രജിസ്റ്റര്‍ ചെയ്യാനൊന്നു ശ്രമിച്ചു നോക്കി. 55 പിന്നിട്ട ഇദ്ദേഹത്തിന്റെ അപഹാസ്യശ്രമം കണ്ടുപിടിച്ചു റിപ്പോര്‍ട്ടു ചെയ്തു എന്ന തെറ്റു മാത്രമേ അമീന്‍ ഹസന്‍ എന്ന ഫറോക്ക് സ്വദേശിയായ ജമാഅത്ത് സ്ഥാപനത്തിലെ മുന്‍ റിസപ്ഷനിസ്റും എസ്ഐഒ പ്രവര്‍ത്തകനും ആയ വ്യക്തി ചെയ്തിട്ടുള്ളൂ. സ്ത്രീവിഷയത്തില്‍ ആശ്രിതവത്സലനും ആനന്ദമാര്‍ഗ്ഗിയും മാധ്യമം ലേഖകനുമായ ഒരു സാഹിത്യവല്ലഭനെ ഉപയോഗിച്ചാണ് ജമാഅത്ത് അമീനെ ഒതുക്കാന്‍ ശ്രമിച്ചത്. വീട്ടുകാരെ സ്വാധീനിച്ച് ആദ്യം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പിന്നെ സിമി പ്രവര്‍ത്തകനാണെന്ന് ആരോപണം ഉന്നയിപ്പിച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു.
അദ്ദേഹത്തിന്റെ വിവാഹം തകര്‍ക്കാന്‍ ശ്രമിച്ചു. യഹ്യ മാവൂര്‍ എന്ന ഐ.പി.എച്ച് പ്രൂഫ് റീഡര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ തൊഴില്‍ പീഡനത്തിനെതിരെ ലേബര്‍ കോര്‍ട്ടില്‍ കേസ് കൊടുത്ത് വിജയിച്ച് നഷ്ടപരിഹാരം വാങ്ങിയ ആളാണ്; അദ്ദേഹത്തെ ഇന്നുവരെയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. പി. മാഹീന്‍ എന്ന തിരുവനന്തപുരം സ്വദേശിയായ മുന്‍ എസ്.ഐ.ഒ. നേതാവും മാധ്യമത്തെ കേസു കൊണ്ട് നേരിട്ട് വിജയിച്ചയാളാണ്. അനന്തപുരിയിലെ പ്രസ്ഥാനമേലാളന്‍മാരുടെ മാഹിനോടുള്ള കലി ഇന്നും അടങ്ങിയിട്ടില്ല. രണ്ടുപേരെയും നേരിടാന്‍ പലരെയും ഉപയോഗിച്ചിട്ടുണ്ട്.
പട്ടാമ്പിക്കടുത്ത് കരിങ്ങനാട് പ്രദേശത്ത് ജമാഅത്ത് കെട്ടിപ്പടുക്കുന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്ന കെ.പി.സി. അബ്ദുല്‍ ഖാദിര്‍ എന്ന മഹദ്വ്യക്തിക്ക് മരണംവരെ സ്വസ്ഥത കൊടുത്തില്ല. കെപിസി മരണപ്പെട്ടിട്ട് വര്‍ഷം ഒന്നേയായുള്ളൂ. കെപിസിയുടെ തൊട്ടുവീട്ടുകാരനാണ് പ്രസ്ഥാനത്തിന് വേണ്ടി കളി നടത്തുന്നത്. അദ്ദേഹത്തിന്റെ, പ്രസ്ഥാനപ്രവര്‍ത്തകര്‍ തന്നെയായ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും ഇതുവരെയും ഈ വിഷയത്തില്‍ സ്വാസ്ഥ്യം നല്കാന്‍ ജമാഅത്ത് തയാറായിട്ടില്ല.
കൊപ്പം സ്വദേശിയും മുന്‍ ഏരിയാ ഓര്‍ഗനൈസറും ആയിരുന്ന അബ്ദുല്ല മാസ്ററെ ജമാഅത്ത് കടന്നാക്രമിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ മകന്‍ യാസിറിനെ കാരണം കൂടാതെ ഗള്‍ഫ് മാധ്യമത്തില്‍ നിന്ന് പിരിച്ചു വിട്ടതിനോട് സാമാന്യമായ അര്‍ത്ഥത്തില്‍ പ്രതികരിച്ചു എന്നത് മാത്രമാണ്.
ജമാഅത്തിന്റെ ഇടുങ്ങിയ പ്രാസ്ഥാനികവീക്ഷണത്തിന്റെ അപ്പുറം പോയി വിശാലമായ സാമൂഹ്യസമ്പര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും ഈ വിശാലവീക്ഷണത്തിന്റെ പേരില്‍ എല്ലാവര്‍ക്കും തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് തുറന്നു കൊടുക്കുകയും ചെയ്തു എന്നതാണ് ആദ്യകാല ജമാഅത്ത് അഖിലേന്ത്യാ നേതാവും നിരവധി സ്ഥാപനങ്ങളുടെ നിര്‍മാതാവും കൂടിയായിരുന്ന എന്‍.എം. ശരീഫ് മൌലവിയെ മരണം വരെ ജമാഅത്ത് തീണ്ടാപ്പാടകലെ നിര്‍ത്താന്‍ കാരണം.
കരുവാരക്കുണ്ടു സ്വദേശി പാലക്കായി നാണിപ്പഹാജിയെയും മക്കളെയും അദ്ദേഹത്തിന്റെ മരണം വരെ അകറ്റി നിര്‍ത്തിയതിലും വളരെ നിസ്സാരമായ കാരണങ്ങളേയുണ്ടായിരുന്നുള്ളൂ.
പെരിന്തല്‍മണ്ണ മസ്ജിദുല്‍ഹുദയില്‍ 25 വര്‍ഷക്കാലം ഖതീബും മദീനാ യൂനിവേഴ്സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതനും പെരിന്തല്‍മണ്ണ നഗരത്തില്‍ ജമാഅത്തിന് ആശയപരമായ വിലാസം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയുമായ ശാന്തപുരത്തെ എം ടി അബൂബക്കര്‍ മൌലവിയെന്ന സമുന്നത വ്യക്തിത്വത്തെ അവഹേളിക്കാന്‍ പെരിന്തല്‍മണ്ണ ഹല്‍ഖ പരിശ്രമിച്ചപ്പോള്‍ ചരടുവലികളെല്ലാം എസ്ഐഒ നേതാവായ എ ടി ശറഫുദ്ദീന്റെ വകയായിരുന്നു. എം ടിയുടെ ഖതീബ് സ്ഥാനമായിരുന്നു അയാളുടെ ഉദ്ദേശ്യം. എം ടി അബൂബക്കര്‍ മൌലവി സമര്‍ത്ഥമായി അതിനെ നേരിട്ടു. അദ്ദേഹത്തിന് ചില വിവരങ്ങള്‍ കൈമാറിയത് ഞാനായിരുന്നു എന്നതു കൂടിയാണ് ജമാഅത്ത് എന്നെ ശാരീരികമായി നേരിട്ടതിന്റെ മറ്റൊരു കാരണം. അവസാനം ശറഫുദ്ദീന് എം ടി തന്നെ ചെയര്‍മാനായ ഹമദ് ഐടിസിയുടെ ഉന്നതമായ ഒരു സ്ഥാനം വാഗ്ദാനം ചെയ്തതോടെ അവന്‍ ഒതുങ്ങി. എം ടി അബൂബക്കര്‍ മൌലവിയെ നേരിടാനുള്ള തെരുവുദ്യമം അതോടെ എല്ലാവരും ഉപേക്ഷിക്കുകയും ചെയ്തു.
2001-ല്‍ ജമാഅത്തിനെ കയ്യൊഴിഞ്ഞ മുന്‍ എസ്.ഐ.ഒ. പ്രസിഡണ്ട് ഫൈസ് ബാബുവിനെയും അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ട സംസ്ഥാന-അഖിലേന്ത്യാ കൂടിയാലോചനാ സമിതിയംഗങ്ങളെയും കുറിച്ച് വായില്‍കൊള്ളാത്ത പ്രചാരണങ്ങളാണ് ജമാഅത്ത് നടത്തിയത്. ശിയാ വിശ്വാസികള്‍, സിമി പ്രവര്‍ത്തകര്‍, മാനസികരോഗികള്‍ എന്നിങ്ങനെ പോകുന്നു ആ പ്രചാരണങ്ങള്‍. ജമാഅത്തിന്റെ ആശയപാപ്പരത്തത്തെയും പ്രായോഗികസമീപനങ്ങളിലെ ദുരന്തങ്ങളെയും കണ്ട് വിമര്‍ശനം ചൊരിഞ്ഞ ഞങ്ങളുടെ കൂടെ ഇപ്പോള്‍ സോളിഡാരിറ്റി നേതൃത്വത്തിലുള്ള സി ദാവൂദും ഉണ്ടായിരുന്നു. ജമാഅത്ത് അമിതമായി ജനാധിപത്യത്തെ ഉള്‍കൊള്ളുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പക്ഷേ നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ദാവൂദ് കരണം മറിയുകയും ജമാഅത്ത് നീട്ടിക്കൊടുത്ത സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
ഹീനമായ പ്രചാരണങ്ങള്‍ സഹിക്കവയ്യാഞ്ഞ് എസ്ഐഒ—വിന്റെ തൊട്ടടുത്ത കാലയളവിലെ പ്രസിഡണ്ട് നജീബ് കുറ്റ്യാടി അഖിലേന്ത്യാ നേതൃത്വത്തിന് പരാതി കൊടുക്കുകയുണ്ടായി. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ അവരോട് ഒരു കാരണവശാലും ബന്ധപ്പെടരുതെന്നും അവര്‍ പങ്കെടുക്കുന്ന യാതൊരുവിധത്തിലുള്ള പരിപാടികളിലും പങ്കെടുക്കരുതെന്നും കാണിച്ച് പുറത്തിറക്കിയ സര്‍ക്കുലറിന്റെ കോപ്പി വച്ചാണ് നജീബ് പരാതികൊടുത്തത്. എല്ലാ മനുഷ്യരോടും മാനുഷികമായ പരിഗണനകള്‍ വച്ചുകൊണ്ട് പെരുമാറാന്‍ പഠിപ്പിക്കുന്ന, മുസ്ലിംകള്‍ ഏതു വിഭാഗമായാലും സഹോദരന്‍മാരാണെന്ന ഇസ്ലാമിക തിരിച്ചറിവിനെ ചോദ്യം ചെയ്യുന്ന ജമാഅത്ത് സംസ്ഥാന നേതൃത്വത്തിന്റെ ഈദൃശ നടപടികളെക്കുറിച്ചുള്ള പരാതി മുഖവിലക്കെടുത്ത് ജമാഅത്തിന്റെ അഖിലേന്ത്യാ നേതൃത്വം ഞങ്ങളെ പാര്‍ട്ടി ചെലവില്‍ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി. അവര്‍ ഞങ്ങളോട് മാപ്പു പറഞ്ഞു.ജമാഅത്ത് സംസ്ഥാന നേതൃത്വത്തെ ശാസിക്കുകയും ചെയ്തു. അഖിലേന്ത്യാ അമീര്‍ ഡോ. അബ്ദുല്‍ഹഖ് അന്‍സ്വാരിയായിരുന്നു അന്ന് ഞങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. 2003 അവസാനത്തിലായിരുന്നു ആ സംഭവം. ഇപ്പോഴും കേരളത്തില്‍ വന്നാല്‍ അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെടാറുണ്ട്.
മങ്കടയിലെ അഭയം ഹോമിയോ ക്ളിനിക്കിനെ ക്കുറിച്ചും ഡോ. റഷീദ് സാഹിബിനെക്കുറിച്ചും വ്യാജാരോപണങ്ങള്‍ ജമാഅത്ത് ഉന്നയിക്കാന്‍ കാരണം ജമാഅത്തിന്റെ പിടിത്തത്തില്‍ നിന്നു വിമുക്തമായി അല്പം സ്വാതന്ത്യ്രബോധത്തോടെ പ്രവര്‍ത്തിച്ചുവരുന്നു എന്നതാണ്. നന്നെ ചെറിയൊരു ഫീസ് മാത്രമാണ് ഇപ്പോഴും ക്ളിനിക്കില്‍ ഈടാക്കുന്നത്. അതിന്റെ പേരും ക്രഡിറ്റും ജമാഅത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ് വിഷയം.
ശാന്തപുരം ഹല്‍ഖയിലുണ്ടായിരുന്ന അഫ്സല്‍ മാഷ് അല്പം വിശാലമായ ഒരുക്കങ്ങളോടെ മകളുടെ വിവാഹം നടത്തിയതിന് ജമാഅത്തിന്റെ വിലക്കിന് ഇരയായി. അതേസമയം തന്നെ പെരിന്തല്‍മണ്ണയിലെ ജമാഅത്ത് കാര്‍കുനുകളായ ഹോസ്പിറ്റല്‍ വ്യവസായ പ്രമുഖരും മറ്റും മക്കളുടെ വിവാഹം അതിലേറെ കെങ്കേമമായി ആര്‍ഭാടപൂര്‍വ്വം നടത്തി. എം ഐ അബ്ദുല്‍ അസീസിനെ പ്രസ്ഥാനപ്രവര്‍ത്തകര്‍ അന്നത് അറിയിച്ചിരുന്നു. അവരെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴേക്ക് ജമാഅത്തിന് മുട്ടുവിറച്ചു. നടപടിവേണ്ടെന്നു വച്ചു. ഈ ഇരട്ടത്താപ്പിനെ അവര്‍ എങ്ങനെ വ്യാഖ്യാനിക്കും? മുണ്ടൂരിലെ എസ്ഐഒ - സോളിഡാരിറ്റി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ച സിപിഎം പ്രവര്‍ത്തകരുടെ ഒളിത്താവളം ഈ ലേഖകന്‍ അവിചാരിതമായി കണ്ടെത്തുകയും ആ വിവരം പാലക്കാട് ജില്ലാ സോളിഡാരിറ്റി പ്രസിഡണ്ടിനെ അറിയിക്കുകയും ചെയ്തിട്ടും ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. കാരണം വെട്ടേറ്റ പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വേദനയെക്കാള്‍ അവര്‍ക്ക് അന്ന് പഥ്യം സി.പി.എം. നേതാക്കളെ പിണക്കാതിരിക്കുന്നതിലായിരുന്നു. പോലീസ് കേസ് വരുമ്പോള്‍ ചൂളിപ്പോകുന്ന ജമാഅത്തുകാരുടെ കഥകള്‍ വിശദീകരിക്കാന്‍ നല്ലത് എന്നെക്കാള്‍ ഹാശിം ഹാജിയുടെ രേഖകളാണ്.