2011 ഫെബ്രുവരി 23, ബുധനാഴ്‌ച

ഗ്രാന്‍ഡ്‌ മോസ്ക്കും ചിലരുടെ വേവലാതികളും

ഗ്രാന്‍ഡ്‌ മോസ്ക്കും ചിലരുടെ വേവലാതികളും

Great_masjidഅന്ന് ഒരു കോടി മുടക്കി ഒരു ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയം(മര്‍കസ്) പണിയാന്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇ മെയില്‍ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇതിലും വലിയ പുകിലായിരുന്നു. സമുദായത്തെ നയിക്കുന്ന മഹാരഥരായ പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുത്തത് കോടികളുടെ കൊണ്ഗ്രീറ്റ് സൌധം കൊണ്ടല്ല എന്ന പ്രചാരണത്തോടൊപ്പം എവിടെ നിന്നാണ് ഈ നാടന്‍ മുസ്ലിയാര്‍ക്ക് ഇത്ര കാശ് ഒപ്പിക്കാന്‍ കഴിയുക എന്നും വേവലാതി  പൂണ്ടവര്‍.
ഇന്ന് പക്ഷെ  ബര്‍ത്താനം ഇങ്ങനെ..(താങ്കള്‍ വിചാരിച്ചാല്‍ നാല്പതല്ല, നാനൂറു കോടി പിരിച്ചുണ്ടാക്കാന്‍കഴിയുമെന്നറിയാം. എന്നാല്‍ അവയൊക്കെയും പള്ളിയും ഉദ്യാനവും നിര്‍മിച്ചുധൂര്‍ത്തടിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ വിമര്‍ശിക്കാതെ വയ്യ.)
ഇവിടെ വിമര്‍ശകര്‍ പക്ഷെ സ്വന്തം മേല്‍വിലാസവും പ്രസ്ഥാന ബന്ദവും വരെ അടയാളപ്പെടുത്താന്‍ പ്രയാസപ്പെടുന്നത് എന്തിനാണ്. നിങ്ങള്‍ക്ക് സമുടായത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധത മറച്ചു പിടിക്കാതെ തന്നെ സംസാരിക്കാന്‍ നട്ടെല്ല് കാണിച്ചൂടെ..?
വിശുദ്ധ പ്രവാചകന്‍(സ വ ) ഇത്രയേറെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് സമുദായത്തിന് ഭൂഷണമല്ല എന്ന് ആദ്യം ഉണര്ത്തട്ടെ..
അബുദാബി എന്ന് പറയുന്നത് അമേരിക്കയില്‍ അല്ല. ആയിരക്കണക്കിന് മലയാളികള്‍ തിങ്ങിത്താമസിക്കുന്ന കേരളത്തിന്‍റെ മറുകരയാണ്. മഹാനായ ശൈഖ് ഖസ് റജി യു എ ഇ യിലെ പ്രമുഖ അറബ് കുടുംബ തലവനും ഭരണ രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ ശോഭിക്കുന്ന മഹല്‍ വ്യക്തിത്വവുമാണ്. യു എ ഇ ഔഖാഫ് തലവനായിരുന്നു വഫാതായ അവരുടെ പിതാവ്.കാലങ്ങളായി പ്രവാചകനെ സ്നേഹിക്കുന്ന ലോക മുസ്ലിംകള്‍ (മലയാളികള്‍ മാത്രമല്ല) അവരുടെ വീട്ടില്‍ എല്ലാ റബീഉല്‍ അവ്വലിലും ശഹ്റെ മുബാറകിന്റെ പുണ്യം തേടുന്ന ഭവനം . മുമ്പ് മര്‍കസില്‍ ഉള്ള തിരു കേശത്തിന്റെ ആധികാരികത ആരൊക്കെയോ ചോദ്യം ചെയ്തതിന്റെ വാര്‍ത്തയും അതിനുള്ള മറുപടിയും ശൈഖ് ഖസ് റജി തന്നെ ലക്ഷങ്ങളെ സാക്ഷിയാക്കി മര്‍കസ് നഗറില്‍ പ്രഖ്യാപിച്ചതാണ്.  പ്രവാചകന്റെ ( സ വ ) കാലം തൊട്ടു ഖമറുല്‍ ഉലമയില്‍  എത്തുന്ന വ്യക്തമായ ആധികാരികമായ സനദ് (പരമ്പര ) വിമര്‍ശകര്‍ക്ക് മുന്നില്‍ പകല്‍ വെളിച്ചം പോലെ അബുദാബിയിലെ ശൈഖ് ഖസ് റജിയുടെ വീട്ടിലും കാരന്തൂര്‍ സുന്നി മര്കസിലും തുറന്നു വെച്ചിട്ടുണ്ട്.  ജന ലക്ഷങ്ങള്‍ അതിനു സാക്ഷിയാണ്. ഒരു കോടിയുടെ മര്‍കസ് പദ്ധതി തകര്‍ക്കാന്‍ തുരങ്കം വെച്ചവരെ കൊണ്ട് പടച്ച തമ്പുരാന്‍ ആ മര്‍കസിന്റെ മദ് ഹ് നാട് നീളെ പറയിപ്പിചെങ്കില്‍ ഇന്‍ശാ അല്ലാഹ് .. ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ തലമുറ ലോക മുസ്ലിംകളുടെ അഭിമാനമായി വളരുന്ന മര്കസിലും ശഹ്റെ മുബാറക് ഗ്രാന്‍ഡ്‌ മസ്ജിദിലും കടന്ന് വരും.. പ്രിയപ്പെട്ട സമദാനി സാഹിബും എം എസ് എഫിന്റെ ഫിറോസ്‌ സാഹിബും ബഷീര്‍ സാഹിബും പറഞ്ഞ പോലെ ഈ ചരിത്ര മുന്നേറ്റത്തില്‍ എല്ലാം മറന്നു ഐക്യത്തോടെ കൈ കോര്‍ക്കാന്‍  ഇനിയും ആരെയാണ് കാത്തിരിക്കുന്നത്. കാലം കാന്തപുരത്തിന് പിറകെയാണ്.ചരിത്രം ഇവിടെ വഴിമാറുകയാണ്. " പൂച്ചക്കെന്താ കൂട്ടരേ പൊന്നുരുക്കുന്നിടത്ത്-നിങ്ങള്‍ക്കെന്താ മോല്യാരെ പോലീസ് സ്റെഷനില് " എന്ന് ചോദിച്ച കാലം മാറി. രാജ്യത്തിന്റെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ കയറി ചെന്ന് ഇന്ത്യന്‍ മുസല്‍മാന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് ചങ്കൂറ്റത്തോടെ സംസാരിക്കാനും വെടിഒച്ച നിലക്കാത്ത കാശ്മീരിന്റെ മണ്ണില്‍ നിന്ന് മുന്നൂറില്‍ ഏറെ യുവാക്കളെ മത സൌഹാര്‍ദ്ധ സന്തുഷ്ട കാശ്മീരിന് വേണ്ടി ശബ്ദിക്കാന്‍ പ്രാപ്തരാക്കാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളില്‍ വരെ വിശുദ്ധ മതത്തിന്റെ ശോഭ വിടര്‍ത്താന്‍ പ്രാപ്തരായ സഖാഫി പണ്ഡിത മഹത്തുക്കളെ വിന്യസിക്കാനും അമേരിക്കക്കാരനെ വരെ സഖാഫിയാക്കാനും കൊച്ചു കേരളത്തിന്‍റെ ഇസ്ലാമിക പാരമ്പര്യവും മത രാഷ്ട്രീയ രംഗവും അവിടങ്ങളില്‍ പരിചയപ്പെടുത്താനും ഒക്കെ ജന ലക്ഷങ്ങളുടെ ഖമറുല്‍ ഉലമ പവര്‍ നേടിയെടുത്തത് നിങ്ങളുടെ ഒന്നും ഒത്താശ കൊണ്ടല്ല. വിമര്‍ശനങ്ങള്‍ അലമാല പോലെ ആര്‍ത്തലക്കുമ്പോഴും അടിയുറച്ച ഏക ദൈവ വിശ്വാസത്തിലും ഹബീബായ പ്രവാചക (സ വ) ചര്യ അക്ഷരാര്‍ഥത്തില്‍ കാണിച്ചു കൊടുത്താണ് ഈ നേട്ടം കൈവരിക്കുന്നത്. ഓരോ  ദിവസവും  സന്ദ്യ മയങ്ങുമ്പോള്‍ നാളെയെന്റെ പതിനായിരക്കണക്കിനു അനാഥരും അഗതികളുമായ മക്കള്‍ക്ക്‌ അന്നം കാണാന്‍ വേവലാതി പൂണ്ട് നാഥന്‍റെ മുപ്പില്‍ കുമ്പിടുന്ന മറ്റൊരു മനുഷ്യ ജന്മത്തെ വര്‍ത്തമാന കാല ലോകത്ത് നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ആകുമോ..?
ആരോപണ മാലിന്യങ്ങള്‍ വിളമ്പുന്നതിന് മുമ്പ് പറഞ്ഞു വെക്കുന്നത് കാണുക
(കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന്

ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍

മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസ

സമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി,

കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍ ) നാളെ പുതിയ പരിണാമ സിദ്ധാന്തം എഴുതാനുള്ള മാറ്റര്‍ തയ്യാറാക്കി കൊള്ളൂ..ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം നവോട്ദാനം അടയാളപ്പെടുത്തുകയാണ് മര്കസും ഖമറുല്‍ ഉലമയും.. ചരിത്രത്തിന്റെ സുവര്‍ണ ശോഭയില്‍ പ്രോജ്വലിക്കാന്‍ പാകപ്പെട്ട മനസ്സുകള്‍ ഈ കരങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.. നജദിയന്‍ ബാധ ഇത്തികണ്ണി യായി   സാമുദായിക നവോദ്ധാന രംഗത്തെ വരിഞ്ഞു മുറുക്കുന്നുണ്ട്. പക്ഷെ.. മര്‍കസ് നടത്തുന്ന ആദര്‍ശ പടയോട്ടത്തില്‍  എല്ലാം നിഷ്പ്രഭാമാകും.. ഇന്‍ശാ അല്ലാഹ്  

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

കാന്തപുരത്തിന്റെ ‘കോടികള്‍ക്ക് ‘ വില പറയുന്നവരോട്


കാന്തപുരത്തിന്റെ 'കോടികള്‍ക്ക് ' വില പറയുന്നവരോട്

 
 

നാല്‍‌പതുകോടിയുടെ ശ‌അ‌റേ മുബാറക് മസ്‌ജിദ് നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം വന്നയുടന്‍ കാന്തപുരം ചിലവിടാനിരിക്കുന്ന കോടികളുടെ മൂല്യം അളക്കാനുള്ള പെടാപാടിലാണ് പലരും.കണ്ണീരിന്റെ ഉപ്പുരസം കലര്‍ന്ന കാനേഷുമാരി കണക്കുകളും വയനാടന്‍ മലമടക്കുകളില്‍ ദുരന്തപൂര്‍ണ്ണമായ ജീവിതം തള്ളിനീക്കുന്നവരുടെ ദൈന്യത നിറഞ്ഞ വിവരണങ്ങളും നിരത്തി വെച്ച് കാന്തപുരത്തിന്റെ സാമൂഹ്യ പ്രതിബന്ധതയെ ചോദ്യം ചെയ്യുന്നു. സമുദായത്തിന്റെ ദയനീയ വിലാപങ്ങളെ കണ്ടില്ലെന്ന് നടിച്ച്, അന്നത്തിന് വകയില്ലാത്ത പാവപ്പെട്ടവന്റെ പള്ളയുടെ വിളി കേള്‍ക്കാനൊരുമ്പെടാതെ, കടത്തിണ്ണകളിലും ബസ്‌സ്റ്റാന്റുകളിലുമായി ജീവിതം തള്ളിനീക്കുന്ന ഭവനരഹിതരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കാതെ, ആര്‍‌ദ്രതയും കനിവുമില്ലാത്ത ഒരു ദുര്‍‌വ്യയക്കാരനായി കാന്തപുരം ചിത്രീകരിക്കപ്പെടുന്നു. അണ്ണാറക്കണ്ണനും തന്നാലയതെന്ന പോലെ ദിനേന പലരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ഈ വിമര്‍ശന ശരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും രാകിയെടുക്കാനും.കാന്തപുരം ചെയ്ത്കൂട്ടുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും വൈജ്ഞാനിക മണ്ഡലങ്ങളിലെ സേവനങ്ങളെക്കുറിച്ചും മാലോകര്‍ക്കറിയാവുന്നത് കൊണ്ട് അവയെ ഇവിടെ അപഗ്രഥിക്കാനൊരുങ്ങുന്നില്ല.


ശ‌അറേ മുബാറക് മസ്ജിദില്‍ പ്രവാചകരുടെ () തിരുകേശം സൂക്ഷിക്കുമെന്നത് പലര്‍ക്കും അരോചകമായി തോന്നുന്നുവെങ്കില്‍ അവര്‍ ചരിത്രം പഠിക്കാന്‍ മുതിരുക എന്ന് മാത്രമേ പറയുന്നുള്ളൂ. പ്രവാചകന്റെ തിരുശേഷിപ്പുകളില്‍ അവിടത്തെ അനുചരര്‍ പുണ്യം കല്‍‌പിച്ചിരുന്നുവെന്നതിനും പുണ്യം എടുത്തിരുന്നുവെന്നതിനും (ബറക്കത്തെടുക്കുക) സ്വീകാര്യയോഗ്യമായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ അനവധിയുണ്ട്. ഹദീസുകളെ നിസ്സങ്കോചം തള്ളുന്നതിന് മുമ്പ് അവ പരിശോധിക്കാനെങ്കിലും ശ്രമിച്ചാല്‍ സത്യം ബോധ്യപ്പെടും. പ്രവാചകരുടെ () കേശമെന്ന പേരില്‍ വ്യാജമായ പ്രചാരണം നടത്തി കാന്തപുരം മുതലെടുപ്പിനു ശ്രമിക്കുന്നുവെന്നാണ് മറ്റൊരാരോപണം. കാന്തപുരത്തിന് തിരുകേശം കൈമാറിയത് യു എ യിലെ പൌരപ്രമുഖനും മുന്‍‌മന്ത്രിയുടെ മകനുമായ ശൈഖ് ഹസ്‌റജ് ആണ്. അതും ലോകോത്തര പണ്ഡിതരെയും പതിനായിരങ്ങളേയും സാ‍ക്ഷിയാക്കി. കാന്തപുരത്തെ ഭത്സിക്കുന്നവര്‍ ഒപ്പം ശൈഖ് ഹസ്‌റജിയേയും ലോകത്തിലെ സമുന്നത പണ്ഡിതരെയും കൂടിയാണ് ക്രൂശിക്കുന്നതെന്നോര്‍ക്കുക. ശൈഖ് ഹസ്‌റജി കാന്തപുരത്തിന് തിരുകേശം കൈമാറുന്ന തും അതിന് ലോകോത്തര പണ്ഡിതര്‍ സാക്ഷികളാവുന്നതും ഇവിടെ കാണാം. സത്യം പകല്‍ വെളിച്ചം പോലെ സുതാര്യമാണെന്നിരിക്കെ കണ്ണടച്ചിരുട്ടാക്കുന്നവരോട് വാക്കുകളില്ല. ഇനിയും മറ്റൊരു ചോദ്യം അവശേഷിക്കുന്നു. കേശം പ്രവാചകന്റേതാണെങ്കില്‍ തന്നെയും അത് സൂക്ഷിക്കാന്‍ ഇത്രയും കോടികള്‍ ചെലവഴിക്കനെന്തിരിക്കുന്നു. വിശ്വാസികള്‍ തങ്ങളുടെ പ്രാണനേക്കാള്‍ നെഞ്ചിലേറ്റുന്ന പുണ്യ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അമൂല്യുമാണെന്നിരിക്കെ അവയുടെ സം‌രക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നതൊന്നും ധൂര്‍ത്താകുന്നില്ല. . മാത്രവുമല്ല, പദ്ധതിയുടെ പൂര്‍ണ്ണരൂപം ഇനിയും പുറത്ത് വരാനിരിക്കുന്നേയുള്ളൂ.



കാന്തപുരത്തിന്റെ കോടികളില്‍ അസ്വസ്ഥരാവുന്നതും കൂടുതല്‍ അസഹനീയത പുറത്ത് ചാടുന്നതും ഉല്‍‌പതിഷ്‌ണുക്കളില്‍ നിന്നാണ്. മലര്‍ന്ന് കിടന്ന് തുപ്പുന്നവന്റെ ദൈന്യതയായേ ഇതിനെ കാണേണ്ടതുള്ളൂ. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ നമുക്കത് മനസ്സില്ലാകും. ഭിന്നിപ്പും അനൈക്യവുമില്ലാത്ത ഒരു സുവര്‍ണ്ണ കാലഘട്ടം മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ടായിരുന്നു. പരസ്പര സാഹോദര്യത്തിന്റെയും സഹകരണത്തിന്റേയും വിളനിലങ്ങളായി ഒത്തൊരുമയോടെ മുന്നോട്ട് പോയിരുന്ന മഹല്ലുകളില്‍ ഭിന്നിപ്പിന്റെ വിഷവിത്തുക്കള്‍ വിതറിയവര്‍ പിന്നീട് ചെയ്തതെന്തെല്ലാമായിരുന്നു?. മുസ്‌ലിംകള്‍ക്ക് ആരാധനകള‌ര്‍പ്പിക്കാന്‍ മഹല്ലുകള്‍ തോറും എണ്ണം‌പറഞ്ഞ പള്ളികള്‍ ഉണ്ടായിരിക്കെ തന്നെ ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പുതിയ പള്ളികള്‍ നിര്‍മ്മിച്ചത് ആരായിരുന്നു?. സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളാണെന്ന് ആരോപിക്കുമ്പോള്‍ തന്നെ ശിര്‍ക്ക് ചെയ്യുന്ന സുന്നികള്‍ അറുത്തത് ഭക്ഷിക്കുകയും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും അവരുടെ സ്വത്തവകാശത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്ക് പഴയ പള്ളികള്‍ തന്നെ ധാരളമായിരുന്നല്ലോ. ഭിന്നിപ്പിന്റെ പുതിയ പള്ളികള്‍ കെട്ടിപ്പടുക്കാന്‍ ചിലവിടുന്ന ലക്ഷങ്ങളും കോടികളും അവയെ പരിപാലിക്കാനും നിലനിര്‍ത്താനും ഒഴുക്കുന്ന പതിനായിരങ്ങളുമെണ്ടെങ്കില്‍ എത്ര പേരുടെ പള്ളയുടെ വിളിക്കുത്തരം നല്‍കാമായിരുന്നു. ഭവനരാഹിത്യം ഭയന്ന് ആധിപൂണ്ടിരിക്കുന്ന എത്രയെത്ര ഉമ്മമാരുടെ കണ്ണീരൊപ്പാമായിരുന്നു. നാല്‍‌പതു കോടിയുടെ എത്രയെത്ര മടങ്ങ് വരുന്ന സം‌ഖ്യകളാണ് നിങ്ങള്‍ വൃഥവിലാക്കിയത് കൂട്ടരെ ? ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളായ ( ശിര്‍ക്ക് ചെയ്യുന്നവര്‍ എന്നതിന്റെ ഒറ്റവാക്കാണല്ലോ മുശ്‌രിക്ക്, ഞങ്ങള്‍ സുന്നികളെ മുശ്‌രിക്കെന്ന് വിളിക്കാറില്ലെന്ന ഒരു തമാശ കേള്‍ക്കാറുണ്ട്.) സുന്നികളുടെ പള്ളികളില്‍ ഞങ്ങള്‍ക്ക് നിസ്കരിക്കാനൊക്കില്ലെന്നാണ് ഉത്തരമെങ്കില്‍ അതേ സുന്നികള്‍ തന്നെ അറുത്തത് നിങ്ങള്‍ക്ക് ഭക്ഷിക്കുന്നില്ലേ ? അവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നില്ലേ ? അവരുടെ സ്വത്തില്‍ നിന്ന് നിങ്ങള്‍ അവകാശമെടുക്കുന്നില്ലേ ? ഇത്രയൊക്കെ ആകാമെങ്കില്‍ പാരമ്പര്യത്തിന്റെ പ്രൌഢിയുള്ള പഴയ പള്ളികളില്‍ തന്നെ ആരാധനകള്‍ നിര്‍വ്വഹിച്ച് പുതിയ പള്ളികള്‍ക്കായി നിങ്ങള്‍ ധൂര്‍ത്തടിച്ചതും ഇപ്പോഴും ധൂര്‍ത്തടിച്ച്കൊണ്ടിരിക്കുന്നതുമായ ഭീമമായ കോടികള്‍ സമുദായത്തിലെ പാവങ്ങളുടെ കഷ്ടപ്പാടകറ്റാന്‍ ഉപയോഗിക്കാമായിരുന്നില്ലേ ? പുതിയ പള്ളികള്‍ക്ക് ന്യായം കാണുന്നവര്‍ എങ്കില്‍ പിന്നെയെന്തേ 'ശിര്‍ക്കിന്റെ കൈ വെക്കാത്ത'പുതിയ അറവുശാലകള്‍ തുടങ്ങാതിരുന്നത് ? ശിര്‍ക്ക് ചെയ്യുന്നവന്റെ അറവുകള്‍ സ്വീകാര്യമല്ലെന്നിരിക്കെ നിങ്ങള്‍ ഇത്രയും കാലം ഭക്ഷിച്ച് കൊണ്ടിര്‍ക്കുന്ന മാംസങ്ങളുടെ വിധിയെന്തായിരിക്കും ? ശിര്‍ക്ക് ചെയ്യുന്നവരുമായി വിവാഹബന്ധം പാടില്ലെന്നിരിക്കെ അവരുമായി നിങ്ങള്‍ നടത്തുന്ന വിവാഹബന്ധങ്ങളുടെ സ്ഥിതിയെന്തായിരിക്കും ? ശിര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് അനന്തരമെടുക്കരുതെന്നിരിക്കേ അവരുടെ സ്വത്തില്‍ നിന്ന് ഓഹരി കൈപറ്റുന്ന നിങ്ങളുടെ സമ്പത്തിന്റെ അവസ്ഥയെന്തായിരിക്കും. ശിര്‍ക്കിന്റെ സര്‍വ്വവിധ ലേപലുകളേയും സുന്നികളില്‍ ആരോപിക്കുമ്പോള്‍ തന്നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി ഇതെല്ലാം നിങ്ങള്‍ക്ക് ചെയ്യാമെങ്കില്‍ പുതിയ പള്ളികള്‍ക്ക് വേണ്ടി നിങ്ങള്‍ ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുന്ന കോടാനുകോടികള്‍ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്നില്ലേ ? ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ സമൂഹമധ്യത്തില്‍ ഉന്നയിക്കാനിടവരുത്തിയത് നിങ്ങള്‍ തന്നെയാണെന്ന കാര്യം മറക്കരുത്.


നിങ്ങളുടെ ധൂര്‍ത്തിന്റെ പുതിയ പുതിയ രൂപങ്ങള്‍ക്ക് സമുദായം സാക്ഷ്യം വഹിച്ച്കൊണ്ടേയിരിക്കുന്നതാണ് വര്‍ത്തമാന ചരിത്രം. മാസങ്ങള്‍ക്ക് മുമ്പ് ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പോയത് പലരും ഓര്‍ക്കുന്നുണ്ടോ ആവോ ? തെരെഞ്ഞെടുപ്പിന്റെ നാലയലത്ത് പോലും വരരുതെന്ന് വേദാന്തമോതിയിരുന്നവര്‍ പുതിയ വെളിപാടുമായി ഗോദയില്‍ അരയും തലയും മുറുക്കിയിറങ്ങിയത് പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോ. വികസനത്തിന്റെ പുതിയ സ്വപ്നപാതകള്‍ വെട്ടിത്തെളിക്കാന്‍ കേരളമൊട്ടുക്ക് ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മുന്നണികളുടെ മുട്ടുവിറപ്പിക്കാന്‍ ഇറങ്ങിയവരെ ആര് മറന്നാലും സമുദായം മറക്കില്ല. വിജയിക്കാനോ ജയപരാജയങ്ങളെ സ്വാധീനിക്കാനോ അതിവിദൂര ഭാവിയില്‍ പോലും കഴിയാത്ത ആയിരക്കണക്കിന് സീറ്റുകളില്‍ മത്സരിച്ച് സായൂജ്യമടയാന്‍ സമുദായത്തിന്റെ കോടികള്‍ ചെലവിട്ടത് പുതിയ നവോത്ഥാനത്തിനുള്ള കാല്‍‌വെപ്പായിരുന്നല്ലോ.!!! സമുദായത്തിന്റെ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ വീഴ്ത്തി ആത്മഹര്‍ഷം കൊള്ളാന്‍ കോടികള്‍ ദുര്‍വ്യയം ചെയ്യുന്നത് തികച്ചും സമുദായ സേവനം!. അപ്പോഴൊന്നും വയനാടന്‍ ചുരങ്ങളില്‍ ആധി പൂണ്ടിരിക്കുന്ന ഉമ്മ പെങ്ങമ്മാര്‍ ഉണ്ടായിരുന്നില്ലത്രേ ! തല ചായ്ക്കാനിടമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന ഒരാളെ പോലും കാണാനില്ലായിരുന്നത്രേ!. പശിയടക്കാന്‍ കഴിയാതെ വിലപിക്കുന്നവന്റെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാനേ ഇല്ലായിരുന്നത്രേ.!


ഇനിയുമിതാ മറ്റൊരു തെരെഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തിയിരിക്കുന്നു. അങ്കത്തട്ടിലിറങ്ങി കച്ചമുറുക്കാന്‍ കോടികളുടെ സംഭരണം നടക്കുന്നുണ്ടാവും. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒഴുകുന്ന കോടികളുടെ കണക്ക് എത്രയായിരിക്കും ആവോ ? ഈ കോടികള്‍ ഒഴുക്കിയിട്ട് സമുദായത്തിന് എന്താണ് നിങ്ങള്‍ നേടിക്കൊടുക്കുന്നത്? ഈ ധൂര്‍ത്തടിക്കുന്ന കോടികള്‍ കൊണ്ട് എത്രെയെത്രെ പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയും നിങ്ങ്ലള്‍ക്ക് ? തെരെഞ്ഞെടുപ്പില്‍ ജയിച്ച് കയറിയാല്‍ ഒഴുക്കുന്ന കോടികളുടെ പതിന്മടങ്ങ് ഉപകാരങ്ങളും സഹായങ്ങളും ചെയ്യാന്‍ കഴിയുമെന്നാണ് വാദമെങ്കില്‍ ജയിക്കാന്‍ മാത്രം ശേഷിയുണ്ടോ നിങ്ങള്‍ക്ക് ? അതില്ലെന്നിരിക്കെ സമുദായത്തിന്റെ പേരില്‍ നിങ്ങള്‍ കോടികളൊഴുക്കുന്നത് ധൂര്‍ത്തല്ലാതെ മറ്റെന്താണ്? നിങ്ങളിലൊരുവന്‍ തന്നെ ചൂണ്ടിക്കാണിച്ച ആ വയനാടന്‍ മലമടക്കുകളിലെ ഉമ്മമാരുടെ ദീനരോദനങ്ങള്‍ നിങ്ങളുടെ ചെവിയില്‍ മുഴങ്ങട്ടെ. കടത്തിണ്ണകളില്‍ നിദ്രാവിഹീനരായി കഴിയുന്ന ഹതഭാഗ്യരുടെ ഹൃദയസ്പന്ദങ്ങള്‍ നിങ്ങളുടെ കാതുകളിലലക്കട്ടെ.